ശുക്രിയ ബസുടമ അബ്ദുള്ളയുടെ ആകസ്മിക മരണം നെല്ലിക്കട്ടയെ ദുഃഖ സാന്ദ്രമാക്കി; നഷ്ടപ്പെട്ടത് നാട്ടിൽ അറിയപ്പെടുന്ന വോളിബോൾ താരത്തെ

നെല്ലിക്കട്ട: ശുക്രിയ ബസുടമ നെല്ലിക്കട്ട, മണ്ഡലിക്കാടിലെ ശുക്രിയ അബ്ദുള്ള (57) അന്തരിച്ചു. സ്വന്തം ഉടമസ്ഥതയിലുള്ള ചിക്കൻഫാമിൽ വച്ച് ഉണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് നെല്ലിക്കട്ടയിലെ ക്ലിനിക്കിൽ ഡോക്ടറെ കാണാൻ എത്തിയതായിരുന്നു. രക്തസമ്മർദ്ദം ഉയർന്ന നിലയിൽ കാണപ്പെട്ടതിനെ തുടർന്ന് ഇ.സി.ജി എടുക്കാനുള്ള ഒരുക്കത്തിനിടയിൽ അന്ത്യം സംഭവിക്കുകയായിരുന്നു.
ജില്ലയിലെ അറിയപ്പെടുന്ന വോളിബോൾ താരമായിരുന്നു അബ്ദുള്ള. ഇദ്ദേഹത്തിന്റെ ആകസ്മിക വിയോഗം നാടിനെയും ഫുട്ബോൾ പ്രേമികളെയും കണ്ണീരിലാഴ്ത്തി.
സുരയ്യയാണ് ഭാര്യ. മക്കൾ: അഷ്റീദ്, അൻഷീദ്, അസി, അസ്മ്‌മീന. മരുമക്കൾ: മിർഷാദ് (ആലംപാടി), ഷാന. സഹോദരങ്ങൾ: ഇബ്രാഹിം, പരേതനായ അബ്ദുൽഖാദർ, അഹമ്മദി, ഉമ്മർ, ആമിന, നബീസ, അസ്മ.
ഖബറടക്കം നെല്ലിക്കട്ട മൊയ്‌തീൻ ജുമാമസ്‌ജിദ് അങ്കണത്തിൽ നടന്നു.

