KSDLIVENEWS

Real news for everyone

പി.എസ്.സി. ഉദ്യോഗാര്‍ഥികളുമായി സര്‍ക്കാരിന്റെ ചര്‍ച്ച ഇന്ന് നാലരയ്ക്ക്; ചര്‍ച്ചയില്‍ മന്ത്രിമാരില്ല

SHARE THIS ON

തിരുവനന്തപുരം: സമരം ചെയ്യുന്ന പി.എസ്.സി. ഉദ്യോഗാർഥികളുമായുള്ള സർക്കാരിന്റെ ചർച്ച ഇന്നു വൈകിട്ട് നാലരയ്ക്ക് നടക്കും. ചർച്ചയിൽ മന്ത്രിമാർ പങ്കെടുക്കില്ല.

ഹോം സെക്രട്ടറി ടി.കെ. ജോസ് ഐ.എ.എസും എ.ഡി.ജി.പി. മനോജ് എബ്രഹാമും ചർച്ചയ്ക്ക് നേതൃത്വം വഹിക്കും. സമരം ചെയ്യുന്ന റാങ്ക് ഹോൾഡർമാരുടെ മൂന്ന് പ്രതിനിധികളെയാണ് സർക്കാർ ചർച്ചയ്ക്ക് ക്ഷണിച്ചിരിക്കുന്നത്.

ചർച്ചയിൽ തീർച്ചയായും പങ്കെടുക്കുമെന്ന് സമരം ചെയ്യുന്ന ഉദ്യോഗാർഥി ലയാ രാജേഷ് മാതൃഭൂമി ന്യൂസിനോടു പ്രതികരിച്ചു. ലാസ്റ്റ് ഗ്രേഡ് സെർവെന്റ്സ് റാങ്ക് ഹോൾഡേഴ്സ് കൂട്ടായ്മ പ്രതിനിധിയാണ് ലയ. ഇവരെ കൂടാതെ ജിഷ്ണു, വിനേഷ് എന്നിവരും ചർച്ചയിൽ പങ്കെടുക്കുമെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!