KSDLIVENEWS

Real news for everyone

കോവിഡ് : ജോലി നഷ്ടപ്പെട്ട യുവാവ് ജീവനൊടുക്കി

SHARE THIS ON

ബേക്കൽ : കോവിഡിനെ തുടർന്ന് ജോലി നഷ്ടപ്പെട്ട വിഷമത്തിലാണെന്നു പറയുന്നു , യുവാവ് എലിവിഷം കഴിച്ചു മരിച്ചു . ബേക്കൽ , മീത്തൽ മൗവ്വൽ റഹ്മാനിയ മസ്ജിദിനു സമീപത്തു താമസിക്കുന്ന സാദിഖ് ( 42 ) ആണ് ജീവനൊടുക്കിയത് . കാഞ്ഞങ്ങാട്ടെ ഒരു വസ്ത്രാലയത്തിൽ ജീവനക്കാരനായിരുന്നു . കോവിഡിനെ തുടർന്ന് ഈ ജോലി നഷ്ടപ്പെടുകയും സാമ്പത്തിക ബുദ്ധിമുട്ടിൽ അകപ്പെടുകയുമായിരുന്നു . ഇതോടെ ഈ മാസം 12 ന് ആണ് സാദിഖ് എലിവിഷം കഴിച്ചത് . പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നു പുലർച്ചെയാണ് മരണം സംഭവിച്ചത് . ഭാര്യ : ദിൽസാദ് ( കണ്ണൂർ ) , മക്കൾ : ദിൻനാസ് , സെഫീൻ , മുഹമ്മദ് ഷയാൻ .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!