KSDLIVENEWS

Real news for everyone

ഇന്ധന വില ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാന്‍ തയ്യാറാണെന്ന് ധനമന്ത്രി

SHARE THIS ON

ന്യൂഡൽഹി: ഇന്ധനവില ജിഎസ്ടി പരിധിയിൽ കൊണ്ടുവരാൻ തയ്യാറാണെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഇന്ധനവില കുറയ്ക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഒരുമിച്ച് പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു.

ഇന്ധനവില ജിഎസ്ടി പരിധിയിൽ കൊണ്ടുവരാവുന്നതാണ്. എന്നാൽ അതിന് ഗൗരവമായ ചർച്ചകൾ ആവശ്യമാണ്. ജിഎസ്ടി നിയമത്തിൽത്തന്നെ അതിന് വ്യവസ്ഥയുണ്ട്. പാർലമെന്റിൽ പുതിയതായി ഭേദഗി കൊണ്ടുവരേണ്ട ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു.

വളരെയധികം അലട്ടുന്ന ഒരു പ്രശ്നമാണ് ഇന്ധനവില വർധന. വില കുറയ്ക്കുക എന്നതു മാത്രമാണ് പ്രശ്നത്തിന് പരിഹാരം. ഇന്ധനവില കുറച്ചുകൊണ്ടുവരുന്നതിന് കേന്ദസർക്കാരും സംസ്ഥാന സർക്കാരും ചർച്ച നടത്തണമെന്നും നിർമല സീതാരാമൻ ചൂണ്ടിക്കാട്ടി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!