KSDLIVENEWS

Real news for everyone

മാസ്കും, ഹെൽമറ്റും ധരിച്ചില്ല ; വിവേക് ഒബ്റോയിക്കെതിരെ കേസെടുത്തു .

SHARE THIS ON

മാസ്ക് ധരിക്കാത്തതിന് മുംബൈയിലെ ജുഹു പൊലീസ് സ്റ്റേഷനിൽ ഫെബ്രുവരി 19 ന് താരത്തിനെതിരെ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തു

പ്രണയദിനത്തില്‍ മാസ്കും ഹെൽമറ്റും ധരിക്കാതെ ബൈക്കിൽ യാത്ര ചെയ്ത ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയിക്കെതിരെ നടപടി. 

ഹെൽമെറ്റില്ലാതെ ബൈക്ക് ഓടിക്കുന്ന നടന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെതുടർന്ന് ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് മുംബൈ സാന്റാക്രൂസ് പൊലീസ് പിഴ ചുമത്തി. കൂടാതെ കോവിഡ് പെരുമാറ്റച്ചട്ടം ലംഘിച്ചുകൊണ്ട് മാസ്ക് ധരിക്കാതെ സുരക്ഷാ മുൻകരുതലുകളും താരം അവഗണിച്ചിരുന്നു. തുടർന്ന് മാസ്ക് ധരിക്കാത്തതിന് മുംബൈയിലെ ജുഹു പൊലീസ് സ്റ്റേഷനിൽ ഫെബ്രുവരി 19 ന് താരത്തിനെതിരെ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. കോവിഡ് കേസുകൾ വീണ്ടും മഹാരാഷ്ട്രയിൽ വർദ്ധിച്ചതോടെ, നിർബന്ധിത മാസ്ക് നിയമം ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് ഫെബ്രുവരി 18 ന് നഗര ഭരണകൂടം മുന്നറിയിപ്പ് നൽകിയിരുന്നു. 

വിവേകിന്റെ ഈ നടപടി യുവാക്കൾക്ക് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും വിവേകിന് പിഴ ചുമത്തണം എന്നുമുള്ള ആവശ്യം ഉയർന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!