KSDLIVENEWS

Real news for everyone

അതിഞ്ഞാൽ സോക്കർ ലീഗ്; ജെഴ്സി പ്രകാശനം ചെയ്ത് മൗവ്വൽ ഗ്രൂപ്പ് എഫ്സി

SHARE THIS ON

അതിഞ്ഞാൽ : ഫെബ്രുവരി 21 ഞാറായ്‌ച്ചയുടെ സായം സന്ധ്യയിൽ പാലക്കുന്ന് കിക്കോഫ് ടർഫ് ഫ്ലെഡ്ലൈറ്റ് സ്റ്റേഡിയത്തിൽ വെച്ച് അതിഞ്ഞാൽ പ്രദേശത്തെ ഫുട്‌ബോൾ പ്രതിഭകളെ അണിനിരത്തി അരങ്ങേറുന്ന നാലാമത് അതിഞ്ഞാൽ സോക്കർ ലീഗ് പോരാട്ടത്തിൽ മാറ്റുരയ്‌ക്കാനെത്തുന്ന ക്ലബ് മൗവ്വൽ ഗ്രൂപ്പ് എഫ്സിയുടെ ടീം ജെഴ്സി പ്രകാശനം ചെയ്തു.

പ്രവാസി വ്യവസായി യും സാമൂഹ്യ പൊതുപ്രവർത്തകനുമായ ബഷീർ പാലാട്ട്, മൗവ്വൽ ഗ്രൂപ്പ് മുഖ്യരക്ഷാധികാരി മട്ടൻ കെ മൊയ്തീൻ കുഞ്ഞിക്ക് നൽകിയാണ് ജെഴ്സി യുടെ പ്രകാശനം നിർവ്വഹിച്ചത്.

ചടങ്ങിൽ ടീം ഓണർ ഹമീദ് കെ മൗവ്വൽ, ടീം മാനേജർ കപ്പൽ നൂറുദ്ദീൻ , ടീം കോച്ച് ജാഫർ ബാവ, നൗഫൽ വളപ്പിൽ, ഖാലിദ് അറബിക്കാടത്ത്, ഷൗക്കത്ത് കോയാപ്പള്ളി, മുഹമ്മദ് കുഞ്ഞി മഠത്തിൽ, സലീം ബടക്കൻ,ഷാജഹാൻ ദോസ്‌തി,ലീഗ് മൊയ്തീൻ, റഹീം മഠത്തിൽ, കരീം,നൗഷാദ് മൗവ്വൽ തുടങ്ങിയവർ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!