KSDLIVENEWS

Real news for everyone

കോഴിക്കോട് സ്കൂള്‍ വരാന്തയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി ജീവനൊടുക്കിയ നിലയില്‍

SHARE THIS ON

കോഴിക്കോട്: കുണ്ടുതോട് ഗവ യുപി സ്‌കൂള്‍ വരാന്തയില്‍ പ്ലസ് ടു വിദ്യാർത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. കാവിലുംപാറ സ്വദേശിയായ അനുരഞ്ജാണ് മരിച്ചത്.

ഇന്ന് രാവിലെയാണ് അനുരഞ്ജിനെ സ്കൂള്‍ വരാന്തയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അനുരഞ്ജ് മറ്റൊരു സ്കൂളിലെ വിദ്യാർത്ഥിയാണ്. മരണകാരണം വ്യക്തമല്ല. കുട്ടി മാനസിക പ്രയാസത്തിലായിരുന്നുവെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കിയ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!