KSDLIVENEWS

Real news for everyone

വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചത് 26-ഓളം യുവതികളെ; തൃശ്ശൂരിൽ ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസർ അറസ്റ്റിൽ

SHARE THIS ON

തൃശ്ശൂർ: പീഡനക്കേസിൽ ഇൻസ്റ്റാഗ്രാം ഇൻഫ്‌ളുവൻസർ അറസ്റ്റിൽ. തൃശ്ശൂർ താന്ന്യം സ്വദേശി യദു ഗിരീഷാണ് (38) അറസ്റ്റിലായത്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിലാണ് കേസെടുത്തത്. മൂന്ന് പെൺകുട്ടികളാണ് ഇയാൾക്കെതിരേ പരാതി നൽകിയത്. ഇത്തരത്തിൽ 26-ഓളം യുവതികളെ ഇയാൾ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെടുന്ന പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിക്കുന്നതാണ് ഇയാളുടെ പതിവ്. പിന്നീട് ഇവരുമായി അടുപ്പം സ്ഥാപിക്കുകയും ശേഷം വിവാഹവാഗ്ദാനം നൽകിയ ശേഷം പീഡനത്തിന് ഇരയാക്കുകയുമായിരുന്നു.

നിലവിൽ ഇയാൾക്കെതിരേ ലഭിച്ച മൂന്ന് പരാതികളിൽ പോലീസ് വിശദമായ അന്വേഷണം നടത്തിയപ്പോഴാണ് കൂടുതൽ യുവതികൾ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന വിവരം ലഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ തൃശ്ശൂർ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ലൈംഗിക പീഡനത്തിന് പുറമെ യുവതികളുടെ നഗ്നവീഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി ഒട്ടേറെ യുവതികളിൽനിന്ന് ഇയാൾ പണം തട്ടിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!