അന്യന്റെ വിശപ്പടക്കലാണ് ഏറ്റവും വലിയ ധർമ്മം

അപരന്റെ സുഖത്തിൽ സന്തോഷിക്കുകയും ദുഃഖത്തിൽ പങ്കാളിയാവുകയും ചെയ്യുക എന്നത് ഇസ്ലാമിക കല്പനയാണെന്നും അന്യന്റെ വിശപ്പിന് പരിഹാരം കാണുക എന്നത് വിശ്വാസത്തിന്റെ അംശമാണെന്നും ഈ തിരിച്ചറിവാണ് മഹല്ല് കമ്മിറ്റികളേയും കേരള മുസ്‌ലിം ജമാഅത്ത് പോലുള്ള ധാർമിക സംഘടനകളളേയും റമസാനിലും മറ്റും ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യുവാനുള്ള പ്രേരകമെന്നും പ്രമുഖ പണ്ഡിതനും രിഫായി നഗർ സുന്നി ജുമാ മസ്ജിദ് ഖത്തീബുമായ മുഹമ്മദ് ഷെരീഫ് സഅദി ഏണിയാടി പ്രസ്താവിച്ചു.
രിഫായിയാ മുസ്‌ലിം അസോസിയേഷന് കീഴിലുള്ള രിഫായിയ്യ സുന്നി മഹല്ല് കമ്മിറ്റിയും കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് യൂണിറ്റ് കമ്മിറ്റികളും സംയുക്തമായി സംഘടിപ്പിച്ച റമസാൻ ഭക്ഷണക്കിറ്റ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എഴുപതോളം വീട്ടുകാർക്ക് കിറ്റ് വിതരണം ചെയ്തു.
പ്രസിഡന്റ് കെ എസ് യൂസുഫ് ഹാജി അധ്യക്ഷം വഹിച്ചു.ജലീൽ സഖാഫി കെ സി റോഡ്, മൊയ്‌തീൻ അഹ്സനി തുപ്പക്കൽ, സിദ്ദീഖ് കെ എം അബ്ബാസ് ഹാജി കെ എസ്, ഹസൻ സി എച്ച്, മൊയ്‌ദീൻ മാള്ളം, മൂസ കുണ്ടാർ,അസീസ് ഉളുവാർ, നിസാർ ഉഡുപ്പി, അനീസ് സഖാഫി സുൽത്താൻ, സഅദ് സഅദി, സുഹൈൽ മുബാറക്, ഫഹദ് എം ടി, ഷെരീഫ് ജൗഹരി, നൗഷാദ് ഉഡുപ്പി, ഫർഹാൻ കൊട്ടുടൽ, സഅദ് സജങ്കില,ഹാഫിസ് സിനാൻ, കെ എസ് അബ്ദുൽ റഹ്മാൻ തുടങ്ങിയവർ സംബന്ധിച്ചു. കന്തൽ സൂപ്പി മദനി സ്വാഗതം പറഞ്ഞു.

