60 വീടുകളിലേക്ക് ഭക്ഷ്യ കിറ്റ് എത്തിച്ച് രിഫാഈ നഗറിൽ റമളാൻ സാന്ത്വനം

പുത്തിഗെ: റമസാൻ ധന്യതയിൽ രിഫാഈ നഗർ മഹല്ല് പരിധിയിലെ പാവപ്പെട്ട 60 കുടുംബങ്ങളിലേക്ക് ഭക്ഷ്യ വിഭവങ്ങളടങ്ങിയ കിറ്റുകൾ വീടുകളിലെത്തിച്ച് നടത്തിയ സാന്ത്വന പ്രവർത്തനം വേറിട്ടതും ശ്രദ്ധേയവുമായി. രിഫാഈ നഗർ യൂണിറ്റ് കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് കമ്മിറ്റികൾ സംയുക്തമായാണ് മുക്കാൽ ലക്ഷത്തോളം രൂപയുടെ സാന്ത്വന പ്രവർത്തനം നടത്തിയത്.
കേരള മുസ്ലിം ജമാഅത്ത് സോൺ ഉപാധ്യക്ഷൻ സയ്യിദ് അബ്ദുൽ കരീം ഹാദി വീടുകളിലെത്തിക്കാനുള്ള കിറ്റ് സംഘാടകർക്കു കൈമാറി വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു. ഇതു സംബന്ധമായി ചേർന്ന പൊതു യോഗം യൂണിറ്റ് പ്രസിഡൻറ് കെ എസ് യൂസുഫ് ഹാജിയുടെ അധ്യക്ഷതയിൽ മഹല്ല് ഖത്തീബ് അയ്യൂബ് ഇംദാദി ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി കന്തൽ സൂപ്പി മദനി, സി എൻ അബ്ദുൽ ഖാദിർ മാസ്റ്റർ, കെ എസ് അബ്ബാസ് ഹാജി സജങ്കില, മുഹമ്മദ് കെ., ഹനീഫ് ജൗഹരി, സി എൻ ആരിഫ്, ഫാഇസ് അബ്ദുല്ല, സഅദ് സിദ്ദീഖ് സജങ്കില തുടങ്ങിയവർ ആശംസകൾ നേർന്നു.

