KSDLIVENEWS

Real news for everyone

ഡല്‍ഹിയില്‍ ഓരോ മണിക്കൂറിലും 10 കോവിഡ് രോഗികൾ മരണത്തിന് കീഴടങ്ങുന്നു

SHARE THIS ON

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് ഓരോ മണിക്കൂറിലും 10 കോവിഡ് രോഗികൾ വീതം മരണത്തിന് കീഴടങ്ങുന്നതായി റിപ്പോർട്ട്. തിങ്കളാഴ്ച മാത്രം 240 പേരാണ് ഡൽഹിയിൽ കോവിഡ് ബാധിച്ച് മരിച്ചത്. കോവിഡ് ആരംഭിച്ച ശേഷമുള്ള ഏറ്റവും ഉയർന്ന മരണ നിരക്കാണിത്. 23,698 പേർക്കാണ് ഡൽഹിയിൽ തിങ്കളാഴ്ച കോവിഡ് ബാധിച്ചത്. 26.12 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 823 പേരാണ് കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ കോവിഡ് ബാധിച്ച് മരിച്ചത്.

ഞായറാഴ്ചയാണ് രാജ്യ തലസ്ഥാനത്തെ കോവിഡ് കേസുകളിൽ വൻ കുതിച്ചുചാട്ടമുണ്ടായത്. 25,462 പേരെയാണ് കോവിഡ് ബാധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29.74 ശതമാനത്തിലേക്ക് ഉയരുകയും ചെയ്തിരുന്നു. 161 പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു.

ശനിയാഴ്ച 24,375 പേർക്ക് കോവിഡ് ബാധിക്കുകയും 167 പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. 141 പേർ വെള്ളിയാഴ്ചയും 112 പേർ വ്യാഴാഴ്ചയും മരിച്ചു.

കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവ് ഉണ്ടായതോടെ ഡൽഹിയിൽ ഒരാഴ്ചത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!