എഴുന്നേറ്റ് നിന്ന് സംസാരിക്കാന്‍ കഴിയുന്നവരാകണം സാമാജികര്‍: ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി

നോളജ് സിറ്റി: നിയമ നിര്‍മാണങ്ങളിലും വികസനത്തിലും എഴുന്നേറ്റ് നിന്ന് സംസാരിക്കുകയും അതിലേക്ക് സഭയെ എത്തിക്കുകയും ചെയ്യാന്‍ കഴിയുന്നവരാകണം സാമാജികരെന്ന് എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മര്‍കസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടറുമായ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി.
മുഹമ്മദലി കിനാലൂരുമായി നടത്തിയ വിഷണറി ടോകിലാണ് ഡോ. അസ്ഹരി തന്റെ അഭിപ്രായം പങ്കുവെച്ചത്. ഇന്ത്യയെ പൊളിച്ചഴുതല്‍ എളുപ്പമല്ല. ഇന്ത്യ വളരെ ഭദ്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.