KSDLIVENEWS

Real news for everyone

മൈസൂരിൽ സുൽത്താന്റെ സുവർണ്ണാരംഭം: സുൽത്താൻ ഡയമണ്ട്സ്‌ & ഗോൾഡിന്റെ പതിനൊന്നാമത് ഷോറൂം മൈസൂരിൽ ബോളിവുഡ് നടി പദ്മശ്രീ രവീണ ടണ്ടൻ ഉദ്‌ഘാടനം ചെയ്തു.

SHARE THIS ON


മൈസൂരു: രണ്ട് നിലകളിലായി 12000 സ്ക്വയര്‍ ഫീറ്റിൽ, ബേസ്‌മെന്റ് പാർക്കിങ്ങോടുകൂടി, അർബൻ സ്റ്റൈലിൽ അതി വിശാലമായ ഷോറൂമാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്.
സുൽത്താൻ ആഭരണങ്ങളുടെ ഡിസൈനും ക്രാഫ്ട്മാൻഷിപ്പും വളരെ മികച്ചതാണെന്ന് രവീണ ടണ്ടൻ അഭിപ്രായപ്പെട്ടു. മികച്ച പ്രതികരണമാണ് മൈസൂരിൽ ലഭിക്കുന്നതെന്ന്‌ സുൽത്താൻ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഡോ.അബ്ദുൽ റഹൂഫ് പറഞ്ഞു. സുൽത്താന്റെ പന്ത്രണ്ടാമത് ഷോറൂം ഉടൻ തന്നെ HBR ലേയൗട്ട് ബെംഗളൂരുവിൽ തുറക്കുമെന്ന് സുൽത്താൻ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അബ്ദുൽ റഹീം അറിയിക്കുകയുണ്ടായി. 11 ജ്വല്ലറി ഷോറൂമുകളും 3 വാച്ച് ഷോറൂമുകളുമടക്കം 14 റീറ്റെയ്ൽ ഷോറൂമുകളാണു സുൽത്താന് നിലവിൽ ഉള്ളത്‌.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!