KSDLIVENEWS

Real news for everyone

ശക്തമായ മഴ; കറന്തക്കാടും ചെര്‍ക്കളയിലും റോഡില്‍ മരം പൊട്ടിവീണ് ഗതാഗതം തടസപ്പെട്ടു

SHARE THIS ON

കാസർകോട്: ജില്ലയിൽ പുലർച്ചെ മൂന്നുമണി മുതൽ പെയ്‌ത ശക്തമായ കാറ്റിലും മഴയിലും റോഡിൽ മരം പൊട്ടിവീണ് കറന്തക്കാടും ചെർക്കളയിലും ഗതാഗതം തടസപ്പെട്ടു. കാസർകോട് കറന്തക്കാട് ഹോണ്ട ഷോറൂമിന് സമീപം സർവീസ് റോഡരികിലെ വലിയ മരം സർവീസ് റോഡിന് കുറുകെ വൈദ്യുതി ലൈൻനു മുകളിൽ പൊട്ടിവീഴുകയായിരുന്നു. നാട്ടുകാർ അഗ്‌നിരക്ഷാസേനയെ വിവരമറിയിച്ചതിനെ തുടർന്ന് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ‌ ഓഫീസർ വി എൻ വേണുഗോപാലിൻ്റെ നേതൃത്വത്തിൽ സേനയും നാട്ടുകാരും ചേർന്ന് മരം മുറിച്ചു മാറ്റി.

ചെർക്കള -ബദിയടുക്ക സംസ്ഥാന പാതയിൽ വലിയ അക്വേഷ്യ മരം വീണ് റോഡ് ഗതാഗതം തടസപ്പെട്ടു. സേനയെത്തി മരം മുറിച്ചു നീക്കി റോഡ് ഗതാഗതം പുനഃസ്ഥാപിച്ചു. സേനാംഗങ്ങളായ എം രമേശ, പിജി ജീവൻ, എച്ച് ഉമേശൻ, പി രാജേഷ്, അഖിൽ അശോകൻ, അമൽരാജ് ടി, ഹോം ഗാർഡ് പി.വി രഞ്ജിത്ത് എന്നിവർ ദൗത്യ സംഘത്തിൽ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!