KSDLIVENEWS

Real news for everyone

ടെലഗ്രാം പ്രീമിയം നിലവില്‍ വന്നു; ലഭിക്കുന്നത് 4 ജിബി വരെ അപ്ലോഡ് മുതല്‍ വേഗതയുള്ള ഡൗണ്‍ലോഡുകള്‍ വരെ

SHARE THIS ON

പ്രമുഖ ഇന്‍സ്റ്റന്‍്റ് മെസേജിംഗ് ആപ്പായ ടെലഗ്രാമിന്‍്റെ പ്രീമിയം വേര്‍ഷന്‍ നിലവില്‍ വന്നു. 4 ജിബി വരെ അപ്ലോഡ്, പ്രത്യേക സ്റ്റിക്കറുകള്‍, വേഗതയുള്ള ഡൗണ്‍ലോഡുകള്‍, വോയിസ് ടു ടെക്സ്റ്റ് സൗകര്യം തുടങ്ങി എണ്ണം പറഞ്ഞ ഫീച്ചറുകളാണ് പ്രീമിയം പതിപ്പില്‍ ലഭിക്കുക. ടെലഗ്രാമിന്‍്റെ നിലവിലുള്ള സൗകര്യങ്ങളൊക്കെ സൗജന്യമായിത്തന്നെ തുടരും. (Telegram Premium Additional Features)

ഇന്ത്യയില്‍ ടെലഗ്രാം പ്രീമിയത്തിന്‍്റെ വാടക മാസം 469 രൂപയാണ്. ഇത് ഐഫോണ്‍ ടെലഗ്രാമിന്‍്റെ തുകയാണ്. ആന്‍ഡ്രോയ്ഡ് പ്രീമിയത്തിന്‍്റെ തുക ഇതുവരെ കമ്ബനി അറിയിച്ചിട്ടില്ല. സൗജന്യമായി 2 ജിബിയാണ് ഇപ്പോള്‍ അപ്ലോഡ് ചെയ്യാവുന്ന പരമാവധി ഫയല്‍ സൈസ്. എന്നാല്‍, പ്രീമിയത്തില്‍ ഇത് ഇരട്ടിയാണ്. ടെലഗ്രാം പ്രീമിയം അക്കൗണ്ട് അപ്ലോഡ് ചെയ്യുന്ന 2 ജിബിക്ക് മുകളിലുള്ള ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സൗജന്യ അക്കൗണ്ടുകള്‍ക്കും സാധിക്കും. പ്രീമിയം അക്കൗണ്ടുകളുടെ ഡൗണ്‍ലോഡ് വേഗത വര്‍ധിക്കും. ഒരു പ്രീമിയം യൂസറിന് പ്രമാവധി 1000 ചാനലുകള്‍ ഫോളോ ചെയ്യാനും 200 ചാറ്റുകള്‍ വച്ച്‌ പരമാവധി 20 ചാറ്റ് ഫോള്‍ഡറുകള്‍ രൂപീകരിക്കാനും സാധിക്കും. പ്രധാന ലിസ്റ്റില്‍ 10 ചാറ്റുകള്‍ പിന്‍ ചെയ്ത് വെയ്ക്കാം. കൂടുതല്‍ സ്റ്റിക്കറുകളും പ്രീമിയം അക്കൗണ്ടുകള്‍ക്ക് ലഭിക്കും. ലിങ്ക് ഉള്‍പ്പെടെ നീളം കൂടിയ ബയോ, മീഡിയ ക്യാപ്ഷനുകള്‍ക്ക് കൂടുതല്‍ അക്ഷരങ്ങള്‍, 400 എണ്ണം വരെ ജിഫുകള്‍, 10 പുതിയ ഇമോജികള്‍ എന്നീ സൗകര്യങ്ങളും ഇവര്‍ക്ക് ലഭിക്കും. വോയിസ് മെസേജുകള്‍ ടെക്സ്റ്റിലേക്ക് മാറ്റാനും പ്രീമിയം യൂസര്‍മാര്‍ക്ക് കഴിയും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!