സഹോദരൻ വീട്ടിലിരുന്ന് ചിക്കൻ ബിരിയാണി കഴിച്ചതിനെ ചൊല്ലി തർക്കം: വിദ്യാർഥിനി ജീവനൊടുക്കി

ചെന്നൈ: ബക്രീദ് ദിനത്തിൽ വീട്ടിൽനിന്നു സഹോദരൻ ചിക്കൻ ബിരിയാണി കഴിച്ചതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നു പ്ലസ് വൺ വിദ്യാർഥിനി തരീസ് ജീവനൊടുക്കി. താംബരത്താണ് സംഭവം. തരീസ് മാംസാഹാരം കഴിക്കാത്തതിനാൽ വീട്ടിൽ സസ്യാഹാരം മാത്രമാണു പാകം ചെയ്യാറുള്ളത്. ബക്രീദ് ദിനത്തിൽ സുഹൃത്തുക്കൾ നൽകിയ ചിക്കൻ ബിരിയാണി സഹോദരൻ വീട്ടിലിരുന്ന് കഴിച്ചതിനെ തുടർന്ന് ഇരുവരും തമ്മിൽ വഴക്കുണ്ടായി. ഇതിനു പിന്നാലയാണ് തരീസ് ആത്മഹത്യ ചെയ്തത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)