KSDLIVENEWS

Real news for everyone

രാജ്യത്ത് 24 മണിക്കൂറിനിടെ 36,571 പേർക്ക് കോവിഡ്; ചികിത്സയിലുള്ളവർ നാലുലക്ഷത്തിൽ താഴെ

SHARE THIS ON

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ 36,571 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നിലവില്‍ 3,63,605 പേരാണ് ചികിത്സയില്‍ കഴിയുന്നത് ഇത് 150 ദിവസത്തിനിടയിലെ ഏറ്റവും താഴ്ന്ന കണക്കാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

97.54 ശതമാനമാണ് രോഗമുക്തി നിരക്ക്. കുട്ടികള്‍ക്കുള്ള വാക്സിന് ഈ മാസം അവസാനത്തോടെ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സൈഡസ് കാഡില്ലയുടെ സൈക്കോവ് -ഡിയ്ക്ക് ഈ മാസം അവസാനത്തോടെ അനുമതി ലഭിക്കുമെന്നാണ് സൂചന. 12നും 18നും ഇടയിലുള്ള കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളാണ് സൈഡസ് കാഡില്ല നിര്‍വഹിച്ചത്.

ഭാരത് ബയോടെക്കിന്റെ കുട്ടികളുടെ വാക്സിന് അടുത്ത മാസം അനുമതി ലഭിച്ചേക്കും. രണ്ടു വയസിന് മുകളിലുളള കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുന്നതിനുള്ള പരീക്ഷണങ്ങളാണ് ഭാരത് ബയോടെക്ക് നിര്‍വഹിച്ചത്. അനുമതി ലഭിച്ചാല്‍ ചെറിയ കുട്ടികള്‍ക്ക് ആദ്യമായി വാക്സിന്‍ നല്‍കുന്ന കമ്ബനിയാകും ഭാരത് ബയോടെക്ക്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!