ഇനി രാത്രിയിലും താജ്മഹല്‍ സന്ദര്‍ശിക്കാം; ഒരു വര്‍ഷത്തിനുശേഷം രാത്രികാഴ്ചകള്‍ക്കായി നാളെ മുതല്‍ പ്രവേശനം

ന്യൂഡല്‍ഹി: രാത്രികാഴ്ചകള്‍ക്കായി താജ്മഹല്‍ നാളെ മുതല്‍ തുറക്കും. കോവിഡ് വ്യാപനത്തെതുടര്‍ന്ന് ഒരു വര്‍ഷത്തിലേറെയായി അടച്ചിട്ട ശേഷമാണ് നാളെ മുതല്‍ സന്ദര്‍ശകര്‍ക്ക് രാത്രിയില്‍ താജ്മഹല്‍ സന്ദര്‍ശിക്കാന്‍ അവസരമൊരുങ്ങുന്നത്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 17 മുതലാണ് താജ്മഹലിലെ രാത്രി സന്ദര്‍ശനത്തിന് വിലക്കേര്‍പ്പെടുത്തിയത്.
ഓഗസ്റ്റ് 21, 23, 24 തിയതികളില്‍ രാത്രിയില്‍ താജ്മഹല്‍ സന്ദര്‍ശിക്കാമെന്ന് അധികൃതര്‍ പറഞ്ഞു. വെള്ളിയാഴ്ച ദിവസങ്ങളില്‍ താജ്മഹല്‍ അവധി ആയതിനാലും ഞായറാഴ്ചയില്‍ ലോക്ക്ഡൗണ്‍ നിലവുലുള്ളതുകൊണ്ടും ഈ ദിവസങ്ങളില്‍ സന്ദര്‍ശകരെ അനുവദിക്കില്ല. വൈകിട്ട് 8:30 മുതല്‍ 9മണി വരെ, 9 മുതല്‍ 9:30 വരെ, 9:30 മുതല്‍ 10 മണി വരെ എന്നിങ്ങനെയാണ് രാത്രി സന്ദര്‍ശനത്തിന് സമയം അനുവദിച്ചിരിക്കുന്നത്. ഓരോ സമയത്തും 50 സന്ദര്‍ശകരെ വരെയാണ് അനുവദിക്കുക. സുപ്രീം കോടതി ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം അനുസരിച്ചാണിത്. ടിക്കറ്റുകള്‍ ഒരു ദിവസം മുന്‍പ് ബുക്ക് ചെയ്യാമെന്നും അധികൃതര്‍ പറഞ്ഞു.

