KSDLIVENEWS

Real news for everyone

“മതേതരത്വത്തിൽ നേടിയെടുത്ത സ്വാതന്ത്ര്യം അതേ നിലയിൽ അനുഭവിക്കാനും കഴിയണം” ഹംസ മിസ്ബാഹി ഓട്ടപ്പടവ്

SHARE THIS ON

അൽഹസ: രാജ്യസ്വാതന്ത്ര്യം നേടിയെടുക്കുന്നതിൽ മുസ്‌ലിംകളുടെ പങ്ക് നിസ്തുല്യമാണെന്നും മതേതരത്വത്തോടെ നേടിയെടുത്ത സ്വാതന്ത്ര്യം അനുഭവിക്കുന്നതിലും മതേതരത്വം ഉണ്ടാവണമെന്നും പ്രമുഖ പ്രഭാഷകനും എസ് വൈ എസ് കാസറഗോഡ് ജില്ലാ സാന്ത്വനം പ്രസിഡൻറുമായ ഹംസ മിസ്ബാഹി ഓട്ടപ്പടവ്പ്രസ്താവിച്ചു.

“സ്വാതന്ത്ര്യം തന്നെ ജീവിതം” എന്ന ശീർഷകത്തിൽ ഐസിഎഫ് അൽ അഹ്സ സെൻട്രൽ കമ്മിറ്റി നടത്തിയ സ്വാതന്ത്ര്യ ദിന സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സമരനായകരിൽ ഭൂരിഭാഗവും മുസ്ലിംകളായിരുന്നു. അലി സഹോദരങ്ങളും ആലി മുസ്‌ലിയാരും അടങ്ങുന്ന ആ സംഘം ഇവിടെ ഐക്യത്തോടെ പൊരുതിയത് കൊണ്ടാണ് ബ്രിട്ടീഷുകാരെ തുരത്തിയോടിക്കാൻ സാധിച്ചത്. അവർ വാളെടുത്തത് ഇസ്‌ലാമിനു വേണ്ടിയല്ല മറിച്ച് ഇന്ത്യക്ക് വേണ്ടിയായിരുന്നു. അപ്പോൾ ലാഭം പങ്കിട്ടെടുക്കുന്നതിലും ഐക്യം വേണം. അല്ലാതെ രാജ്യത്തിന്റെ സ്വാതന്ത്യത്തെ വർഗ്ഗീയ വൽക്കരിക്കുകയല്ല വേണ്ടത്. അത്തരം ഫാഷിസ്റ്റ് ചിന്താകതികൾ വെച്ച് പൊറുപ്പിക്കാൻ രാജ്യ സ്നേഹിക്ക് സാധിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ICF സെൻട്രൽ പ്രസിഡണ്ട് ശറഫുദ്ധീൻ സഅദിയുടെ അദ്ധ്യക്ഷതയിൽ അൽ ഹസ്സ സെൻട്രൽ ദാഇ അബ്ദുല്ല സഖാഫി വിളത്തൂർ ഉദ്ഘാടനം ചെയ്തു. ഇസ്മാഈൽ ഖുദ്സി, നൗഷാദ് അമാനി, അബ്ദുസ്സലം കോട്ടയം, അഷ്റഫ് ആമയൂർ, സൈദ് താനൂർ, സിയാദ് കൂരാരി, ഉനൈസ് എർമാളം, തുടങ്ങിയവർ സംബന്ധിച്ചു.
ശരീഫ് സഖാഫി സ്വാഗതവും ശറഫുദ്ധീൻ പള്ളിമുക്ക് നന്ദിയും പറഞ്ഞു.

ഐ സി എഫ് അൽ അഹ്സ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിന സംഗമത്തിൽ ഹംസ മിസ്ബാഹി ഓട്ടപ്പടവ് മുഖ്യ പ്രഭാഷണം നടത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!