KSDLIVENEWS

Real news for everyone

എൻഡോസൾഫാൻ മേഖലയിലെ അമ്മമാർക്കായി അദാലത്ത് നടത്തും: വനിതാ കമ്മിഷൻ

SHARE THIS ON

കാസർകോട്: എൻഡോസൾഫാൻ ദുരിതബാധിത മേഖലയിലെ അമ്മമാർക്കായി വനിതാ കമ്മിഷൻ ഈ മാസം പൊതുഅദാലത്ത് നടത്തുമെന്ന് വനിതാ കമ്മിഷൻ അംഗം പി. കുഞ്ഞായിഷ പറഞ്ഞു.

പതിനാല് ജില്ലകളുടെയും പ്രത്യേകതകൾ കണ്ടെത്തി വ്യത്യസ്ത മേഖലകളിൽ ഹിയറിങ് നടത്തുന്നതിന്റെ ഭാഗമായാണിത്. കുടുംബബന്ധങ്ങളിലെ നിസ്സാരപ്രശ്നങ്ങൾപോലും സങ്കീർണമാക്കുന്ന പ്രവണത കമ്മിഷന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. കമ്മിഷൻ ഇത് ഗൗരവമായാണ് കാണുന്നതെന്നും ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കൂടുതൽ കൗൺസിലിങ് നൽകുമെന്നും അവർ പറഞ്ഞു.

39 പരാതികൾ പരിഗണിച്ചു. രണ്ട് പരാതികൾ തീർപ്പാക്കി. നാല് പരാതികളിൽ റിപ്പോർട്ട് തേടി. 37 പരാതികൾ അടുത്ത അദാലത്തിലേക്ക് മാറ്റി. ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി ഉത്തംദാസ്, പി. സിന്ധു, എം. ശരണ്യ, ടി. ശൈലജ, രമ്യമോൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!