അറസ്റ്റിലായ മന്ത്രിമാരെ പുറത്താക്കാനുള്ള ബില്ല്; ‘ഗസ്റ്റപ്പോ ബൂം’മെന്ന് ഉവൈസി

ന്യുഡല്‍ഹി: അറസ്റ്റിലായ മന്ത്രിമാരെ പുറത്താക്കാനുള്ള ബില്ല് ‘ഗസ്റ്റപ്പോ ബൂമാ’ണെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി .
പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തമായ പ്രതിഷേധത്തിനിടയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി ബില്ലുകള്‍ ലോക്സഭയില്‍ അവതരിപ്പിച്ചത്.
ഭരണഘടനാ ഭേദഗതി ‘രാജ്യത്തെ ഒരു പോലിസ് രാഷ്ട്രമാക്കി മാറ്റും’ എന്നാണ് അദ്ദേഹം വ്യക്തമാക്കി. നാസി ജര്‍മ്മനിയുടെ ഗസ്റ്റപ്പോയുമായാണ് ഉവൈസി ബില്ലിനെ താരതമ്യം ചെയ്തത്. ഇത് തിരഞ്ഞെടുക്കപ്പെടാത്ത ഏജന്‍സികള്‍ക്ക് ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്താന്‍ അധികാരം നല്‍കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ക്രിമിനല്‍ കുറ്റത്തിന് തുടര്‍ച്ചയായി 30 ദിവസം ജയിലില്‍ കഴിഞ്ഞ പ്രധാനമന്ത്രി, മുഖ്യമന്ത്രി, മന്ത്രി എന്നിവരെ നീക്കം ചെയ്യുന്നതിനുള്ള ഭരണഘടനാ ഭേദഗതി ആവശ്യപ്പെടുന്ന മൂന്ന് ബില്ലുകളാണ് സഭയില്‍ അവതരിപ്പിച്ചത്. എന്നാല്‍ ബില്ലവതരണം തടഞ്ഞ പ്രതിപക്ഷം സഭയുടെ നടുത്തളത്തിലറങ്ങി പ്രതിഷേധം. സഭ രണ്ടുവട്ടം നിര്‍ത്തിവെച്ചു.
അതേസമയം, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി അശ്വിനി വൈഷ്ണവ് ഓണ്‍ലൈന്‍ ഗെയിമിംഗ് പ്രോല്‍സാഹനവും നിയന്ത്രണവും സംബന്ധിച്ച ബില്ല് അവതരിപ്പിച്ചു. ഓണ്‍ലൈന്‍ പണ ഗെയിമുകളും അവയുടെ പരസ്യങ്ങളും നിരോധിക്കാനും അവ വാഗ്ദാനം ചെയ്യുന്നതോ പരസ്യം ചെയ്യുന്നതോ ആയവര്‍ക്ക് തടവോ പിഴയോ ബില്ല് നിര്‍ദേശിക്കുന്നു. അത്തരം ഗെയിമുകളെ ഇ-സ്‌പോര്‍ട്‌സില്‍ നിന്നോ ഓണ്‍ലൈന്‍ സോഷ്യല്‍ ഗെയിമുകളില്‍ നിന്നോ വേര്‍തിരിക്കാനും ഇത് ശ്രമിക്കുന്നു.