KSDLIVENEWS

Real news for everyone

ടാറ്റായുടെ പുതിയ സാങ്കേതിക വിദ്യക്ക് ഡ്രഗ്സ് കൺട്രോളർ അംഗീകാരം നൽകി

SHARE THIS ON

കൊവിഡ് പരിശോധനയ്ക്കായുള്ള ടാറ്റാ ഗ്രൂപ്പിന്റെ ക്രിസ്പ് ആര്‍ എന്ന സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ പരിശോധനയ്ക്ക് ഡ്രഗ്സ്കണ്‍ട്രോളര്‍ അംഗീകാരം നല്‍കി.

ശാസ്ത്രീയ-വ്യാവസായിക ഗവേഷണ കേന്ദ്രത്തിന്‍റെയും (CSIR), ഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജി (IGIB) യുടെയും സഹകരണത്തോടെ വികസിച്ച സാങ്കേതിക വിദ്യയ്ക്ക് കൂടുതല്‍ കൃത്യതയുണ്ട് എന്നാണ് അവകാശവാദം.

ആന്‍റിജന്‍ പരിശോധനയുടെ സമയം കൊണ്ട് ആര്‍ടി-പിസിആര്‍ പരിശോധനയുടെ കൃത്യത നല്‍കും എന്നതാണ് ക്രിസ്പ് ആര്‍ പരിശോധനയുടെ മെച്ചം. അതായത് 20 മിനുട്ട് കൊണ്ട് കൃത്യമായ പരിശോധന നടത്താന്‍ ആവും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!