മുല കുടിക്കുന്നതിനിടെ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ കുടുംബത്തിന് വീട് നൽകാൻ ഉത്തരവ്

ബദിയടുക്കമുല കുടിക്കുന്നതിനിടെ പാമ്പുകടിയേറ്റ് മരിച്ച രണ്ടുവയസുകാരന്റെ കുടുംബത്തിന് വീടും അടിസ്ഥാനസൗകര്യങ്ങളും ഒരുക്കണമെന്ന് ബാലാവകാശ കമീഷൻ ഉത്തരവിട്ടു. കഴിഞ്ഞവർഷം സെപ്തംബർ 14നാണ് എൻമകജെ പഞ്ചായത്തിലെ എട്ടാം വാർഡിൽ കജംപാടി ഐഎച്ച് ഡിപി കോളനിയിലെ കാന്തപ്പ–- കുസുമ ദമ്പതികളുടെ മകൻ രണ്ടുവയസുകാരൻ ദീപക് മരിച്ചത്. രാത്രി കുടിലിലെ പായയിൽ കിടന്ന് അമ്മയുടെ മുല കുടിച്ചുകൊണ്ടിരിക്കെയാണ് പാമ്പുകടിയേറ്റത്. കോളനിയിലെ വാസയോഗ്യമല്ലാത്ത കുടിലുകൾ പി എം ജി എസ് വൈ പദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമിക്കാനും കോളനിയിൽ സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റ് പ്രവർത്തന സജ്ജമാക്കണമെന്നും എൻമകജെ പഞ്ചായത്ത് സെക്രട്ടറിയോടും ആവശ്യപ്പെട്ടിട്ടുണ്ട്. ചൈൽഡ് പ്രൊട്ടക്റ്റ് ടീമിലെ സികെ നാസർ നൽകിയ ഹർജിയിലാണ് കമീഷൻ അംഗം ഫാ. പി വി ഫിലിപ്പ് പരക്കാട്ടിന്റെ തീർപ്പ് വന്നത്

