മഞ്ചേശ്വരത്ത് ദേശീയ പാതയിൽ പടുകൂറ്റൻ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു

മഞ്ചേശ്വരം : മഞ്ചേശ്വരത്ത് ദേശീയ പാതക്ക് കുറുകെ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ഞായറാഴ്ച രാവിലെ മഞ്ചേശ്വരം ടൗണിന് അടുത്ത് പാതയോരത്തെ പടുകൂറ്റൻ പൂതൽ മരമാണ് കടപുഴകി വീണത്. പ്രദേശത്തു കഴിഞ്ഞ രണ്ട ദിവസങ്ങളിലായി ശക്തമായ മഴയും കാറ്റും ഉണ്ട് .
ഇത് തലപ്പാടി – കാസറഗോഡ് ഭാഗത്തേക്കുള്ള ഗതാഗത തടസത്തിന് കാരണമായി.നിലവിൽ ചെറിയ വാഹനങ്ങളെ ഹൊസങ്കടിയിൽ നിന്നും റെയിൽവേ ഗേറ്റും കടന്ന് പൊലീസ് സ്റ്റേഷൻ റോഡു വഴി തലപ്പാടിയിലേക്കും തിരിച്ചു ഹൊസങ്കടിയിലേക്കും കടത്തിവിടുന്നു.

