KSDLIVENEWS

Real news for everyone

എന്‍കെ പ്രേമചന്ദ്രന്‍ എംപിക്ക് കോവിഡ് സ്ഥിരീകരിച്ചു ;
എംപിയെ ഡല്‍ഹി എയിംസ് ട്രോമാ കെയര്‍ സെന്ററിലേക്ക് മാറ്റി

SHARE THIS ON

എന്‍.കെ പ്രേമചന്ദ്രന്‍ എം.പിക്ക് കോവിഡ് സ്ഥിരീകരിച്ചു. എംപിയെ ഡല്‍ഹി എയിംസ് ട്രോമാ കെയര്‍ സെന്ററിലേക്ക് മാറ്റി. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി ഡല്‍ഹിയിലാണ് അദ്ദേഹം. ഇന്ന് രാവിലെ പാര്‍ലമെന്റിന് മുന്നില്‍ നടന്ന യുഡിഎഫ് എംപിമാരുടെ പ്രതിഷേധത്തിലും ശനിയാഴ്ച യുഡിഎഫ് എംപിമാര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലും അദ്ദേഹം പങ്കെടുത്തിരുന്നു.

കഴിഞ്ഞ ദിവസം വരെ 30 ജനപ്രതിനിധികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഉള്‍പ്പെടെയുള്ളവര്‍ക്കാണ് രോഗം കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം വെട്ടിച്ചുരുക്കാനും തീരുമാനിച്ചിട്ടുണ്ട്. പാര്‍ലമെന്റ് ചേരുന്നതിന് മുമ്പാണ് ജനപ്രതിനിധികളില്‍ കോവിഡ് പരിശോധന നടത്തിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!