Covid_19 വ്യാപനം
ബളാൽ പഞ്ചായത്തിൽ കർശന നിയന്ത്രങ്ങൾ നടപ്പാക്കുമെന്ന് അധികൃതർ

ബളാല്‍ ഗ്രാമ പഞ്ചായത്തിലെ കല്ലം ചിറ, മാലോം പ്രദേശത്ത് ഒന്‍പതോളം പേര്‍ക്ക് കോവിഡ് കണ്ടെത്തിയ സാഹചര്യത്തില്‍ വാര്‍ഡ് തല ജാഗ്രത സമിതി പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചു.
തീരുമാനങ്ങള്‍:
- കല്ലം ചിറ, മാലോം, വള്ളിക്കടവ് പ്രദേശങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറു വരെ മാത്രമേ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവര്‍ത്തിക്കുകയുള്ളൂ.
- വ്യാപാര സ്ഥാപനങ്ങളില്‍ എത്തുന്നവര്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കുകയും ആവശ്യം കഴിഞ്ഞാലുടന്‍ തിരികെ പോവുകയും ചെയ്യണം.3. ഓട്ടോറിക്ഷ, ജീപ്പ് എന്നിവയില്‍ അനുവദനീയമായ എണ്ണം ആളുകളെ മാത്രം കയറ്റാന്‍ പാടുള്ളു. വാഹന ഡ്രൈവര്‍മാര്‍ സ്റ്റാന്‍ഡില്‍ പാര്‍ക്കു ചെയ്യുമ്ബോള്‍ അവരവരുടെ വാഹനത്തില്‍ തന്നെ ഇരിക്കുകയും ടേണ്‍ അനുസരിച്ച് ഓട്ടം പോവുകയും ചെയ്യണം.
- ആറുമണിക്ക് ശേഷം മേല്‍ സ്ഥലങ്ങളില്‍ ആളുകള്‍ യാത്രാ ആവശ്യത്തിനല്ലാതെ ടൗണില്‍ വരാന്‍ പാടില്ല.
- കോവിഡ് രോഗിയുമായി ബന്ധപ്പെട്ടവര്‍ ആരോഗ്യ വകുപ്പ്, പോലിസ് വകുപ്പ് അറിയിച്ചതിന് ശേഷം ക്യാറന്‍്റയിനില്‍ പോകണം.
- കോവിഡ് റാപ്പിഡ് ആന്‍റിജന്‍ ടെസ്റ്റ് നടത്തേണ്ടവര്‍ അതാത് പ്രദേശത്തെ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടേണ്ടതാണ്.
6 ഹോട്ടലുകളിലും ചായക്കടകളിലും എത്തുന്നവര്‍ ഭക്ഷണത്തിന് ശേഷം ആവശ്യമില്ലാതെ ഇരിക്കാന്‍ പാടുള്ളതല്ല. ചായ ഡിസ്പോസിബിള്‍ കപ്പില്‍ തന്നെ നല്‍കണം.
- കോവിഡ് രോഗിയുമായി ബന്ധപ്പെട്ട കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലാളികള്‍, ഡ്രൈവര്‍മാര്‍, വ്യാപാരികള്‍, പള്ളികളില്‍ എത്തിയവര്‍ സ്വയം ക്വാറന്‍്റയിനില്‍ പോകണം.
- പുഞ്ച, വള്ളിക്കടവ് എന്നീ ക്രിസ്ത്യന്‍ ദേവാലയങ്ങളും കല്ലം ചിറ മുസ്ലീം പള്ളിയും മദ്രസയും ഒരാഴ്ചത്തേക്ക് അടച്ചതായി ബന്ധപ്പെട്ട ഭാരവാഹികള്‍ അറിയിച്ചു.
- ചൊവ്വാഴ്ച കോവിഡ് രോഗിയോടൊപ്പം അടുക്കള കണ്ടം പള്ളിയില്‍ ആരാധനയില്‍ സംബസിച്ചവരും ക്വാറന്‍്റയിനില്‍ പോകണം.
- വിവിധ ആശുപത്രികളില്‍ ചികിത്സക്കായി പോയവരാണ് കോവിഡ് രോഗികളായി തിരിച്ചെത്തുന്നതിനാല്‍ അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കുകയും സന്ദര്‍ശനം നടത്തിയവര്‍ നിര്‍ബന്ധമായും കോവിഡ് പ്രോട്ടോകോള്‍ പാലിക്കുകയും സ്വയം നിരീക്ഷിക്കുകയും വേണം.
- കുടുംബശ്രീ യോഗങ്ങള്‍ മേല്‍ പ്രദേശത്ത് ഒരാഴ്ച നിര്‍ത്തി വച്ചിരിക്കുന്നു.
മേല്‍ കാര്യങ്ങള്‍ നടപ്പിലാക്കുന്നതിനായി പഞ്ചായത്ത് ആരോഗ്യ -പോലീസ് വകുപ്പുകളും മാഷ് ടീമും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.
വൈസ് പ്രസിഡണ്ട് രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു. മെമ്ബര്‍ ജോയി പേണ്ടാനത്ത്, ജേക്കബ് ഇ ജെ, ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ അജിത് സി ഫിലിപ്പ്, പോലീസ് സബ് ഇന്‍സ്പക്ടര്‍ ജയപ്രകാശ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ ഷാജി തോമസ്, സുജിത് കുമാര്‍ കെ, രശ്മി, ഷെറിന്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് സീന ടി എം, വ്യാപാരി വ്യവസായി ഏകോപന സമിതി, ഡ്രൈവേഴ്സ് യൂണിയന്‍ പ്രതിനിധികള്‍ സംബസിച്ചു.

