IPL 2020 – DC vs KXIP
അക്കൗണ്ട് തുറക്കാതെ ധവാൻ പുറത്ത് ; ഡൽഹിക്ക് തുടക്കം പിഴച്ചു
IPL 2020-DC vs KXIP Live Updates: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പതിമൂന്നാം പതിപ്പിലെ രണ്ടാം മത്സരത്തില്‍ പഞ്ചാബിനെതിരെ ഡല്‍ഹിക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. സൂപ്പര്‍ താരം ശിഖര്‍ ധവാനാണ് പുറത്തായത്. അക്കൗണ്ട് തുറക്കുന്നതിന് മുന്നെ റണ്‍ഔട്ടിലൂടെയാണ് ധവാനെ പഞ്ചാബ് പുറത്താക്കിയത്. ഡല്‍ഹിക്കെതിരെ പഞ്ചാബിന് ടോസ്. ആദ്യം പന്തെറിയാന്‍ തീരുമാനിച്ച പഞ്ചാബ് നായകന്‍ കെഎല്‍ രാഹുല്‍ ഡല്‍ഹിയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
സൂപ്പര്‍ താരം ക്രിസ് ഗെയ്ല്‍ ഇല്ലാതെയാണ് കിങ്സ് ഇലവന്‍ പഞ്ചാബ് ആദ്യ മത്സരത്തിനിറങ്ങുന്നത്. ഇംഗ്ലീഷ് പര്യടനത്തില്‍ മിന്നും പ്രകടനം പുറത്തെടുത്ത ഓസ്ട്രേലിയന്‍ താരം ഗ്ലെന്‍ മാക്സ്‌വെല്ലായിരിക്കും മധ്യനിരയില്‍ പഞ്ചാബിന്റെ വെടിക്കെട്ടിന് ചുക്കാന്‍ പിടിക്കുക. രാജസ്ഥാനില്‍ നിന്ന് ഡല്‍ഹിയിലെത്തിയ അജിങ്ക്യ രാഹനെയും ആദ്യ മത്സരത്തില്‍ കളിക്കുന്നില്ല.
ഡല്‍ഹി ക്യാപിറ്റല്‍സ് പ്ലെയിങ് ഇലവന്‍: പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ഷിമ്രോന്‍ ഹെറ്റ്മയര്‍, മാര്‍ക്കസ് സ്റ്റോയിനിസ്, അക്സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, കഗിസോ റബാഡ, അന്‍റിച്ച് നോര്‍ഷെ, മോഹിത് ശര്‍മ
കിങ്സ് ഇലവന്‍ പഞ്ചാബ് പ്ലെയിങ് ഇലവന്‍: കെ.എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, കരുണ്‍ നായര്‍, സര്‍ഫ്രാസ് ഖാന്‍, ഗ്ലെന്‍ മാക്സ്‌വെല്‍, നിക്കോളാസ് പൂറാന്‍, കെ ഗൗതം, ക്രിസ് ജോര്‍ദാന്‍, ഷെല്‍ട്ടന്‍ കോട്ട്രല്‍, രവി ബിഷ്ണോയ്, മുഹമ്മദ് ഷമി
ഒരു തവണ പോലും കിരീടം സ്വന്തമാക്കിയിട്ടില്ല എന്ന ചീത്തപ്പേര് തിരുത്തിയെഴുതാണ് ഇത്തവണ ശ്രേയസ് അയ്യര്‍ നയിക്കുന്ന ഡല്‍ഹിയും കെ.എല്‍ രാഹുല്‍ നയിക്കുന്ന പഞ്ചബും ടൂര്‍ണമെന്റില്‍ എത്തുന്നത്. ഈ യുവനായകന്മാരില്‍ തന്നെയാണ് ഇരു ടീമുകളുടെയും പ്രതീക്ഷയും. ഇതുവരെ കിരീടം സ്വന്തമാക്കിയിട്ടില്ലെന്ന് മാത്രമല്ല പലപ്പോഴും അവസാന സ്ഥാനക്കാരായാണ് ഡല്‍ഹിയും പഞ്ചാബും ടൂര്‍ണമെന്റ് അവസാനിപ്പിക്കാറുള്ളത്. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഡല്‍ഹി കഴിഞ്ഞ തവണ പ്ലേ ഓഫിന് യോഗ്യത നേടിയതെങ്കില്‍ 2014ന് ശേഷം ഒരിക്കല്‍ പോലും പഞ്ചാബ് പ്ലേ ഓഫ് കളിച്ചട്ടില്ല.