തിയ്യരെ പ്രത്യേക സമുദായമായി അംഗീകരിക്കണമെന്ന തിയ്യ മഹാസഭയുടെ ആവശ്യം അടിയന്തിരമായി പരിഗണിക്കണം : തിയ്യ മഹാസഭ ഉദുമ

ഉദുമ ; തിയ്യ സമുദായത്തെ പ്രത്യേക സമുദായമായി പരിഗണിക്കണം എന്ന തീയ്യ മഹാസഭയുടെ ഹരജിയിൽ സംസ്ഥാന സർക്കാരും പിന്നോക്ക വികസന കോർപ്പറേഷൻ അടിയന്തിരമായി വേണ്ട നടപടി എടുക്കണം എന്ന് തിയ്യ മഹാസഭ അരമങ്ങാനം യൂണിറ്റ് ആവശ്യപ്പെട്ടു . ഞായറാഴ്ച്ച രാവിലെ 11 മണിക്ക് അരമങ്ങാനം തുക്കോച്ചി വളപ്പ് ശ്രീ വയനാട്ടുകുലവൻ തറവാട്ടിൽ ചേർന്ന തിയ്യ മഹാസഭ അരമങ്ങാനം യൂണിറ്റ് രൂപീകരണ യോഗം ചേർന്നു . കാസർഗോഡ് ജില്ലാ ഓർഗനൈസർ ശ്രീ.ചന്ദ്രൻ പുതുക്കെയുടെ അധ്യക്ഷതയിൽ സംസ്ഥാന പ്രസിഡൻറ് ശ്രീ.ഗണേശൻ അരമങ്ങാനം ഉൽഘാടനം ചെയ്തു . ഏ.വീ പൊക്ലൻ അരമങ്ങാനം , സി . എ നാരായണൻ , കെ.കെ.ശേഖരൻ , കണ്ണൻ തുക്കോച്ചിവളപ്പ് , ഭാസ്കരൻ ഉലൂജി , കുഞ്ഞിരാമൻ മൊട്ടയിൽ , കണ്ണൻ ഉലൂജി എന്നിവർ ആശംസകൾ അറിയിച്ചു . ജില്ലാ സെക്രട്ടറി ദാമോദരൻ കൊമ്പത്ത് സ്വാഗതവും പി . വി . ശശി നന്ദിയും പറഞ്ഞു.അരമങ്ങാനം യുണിറ്റ് പ്രസിഡൻറ് കെ.കെ. ശേഖരൻ അരമങ്ങാനം , സെക്രട്ടറി പി.വി ശശി അരമങ്ങാനം , ട്രഷറർ ഏ.വി കമലാക്ഷൻ അരമങ്ങാനം എന്നിവരെയും തെരഞ്ഞെടുത്തു .

