KSDLIVENEWS

Real news for everyone

കാസർഗോഡ് ജില്ലയിൽ ഇന്ന് 222 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 281 പേർക്ക് രോഗമുക്തികാസർഗോഡ് ജില്ലയിൽ ഇന്ന് 222 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 281 പേർക്ക് രോഗമുക്തി

SHARE THIS ON

ഐ.പി.ആര്‍.ഡി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കാസറഗോഡ്
വാര്‍ത്താക്കുറിപ്പ്
20.09.2021

കാസര്‍കോട് ജില്ലയിൽ 222 പേര്‍ക്ക് കൂടി കോവിഡ്, 381 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില 222 പേര്‍ കൂടി കോവിഡ്- 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 381
പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 3205 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം- 510

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 14421 പേര്‍

വീടുകളില 13573 പേരും സ്ഥാപനങ്ങളില്‍ 848 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 14421 പേരാണ്. പുതിയതായി 728 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 4864 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 4426 ആന്റിജന്‍ 428 ട്രൂനാറ്റ് 10) 415 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 1279 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 262 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 381 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

131411 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 126970 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.

ജില്ലയിൽ ഇതുവരെ വാക്‌സിൻ സ്വീകരിച്ചവർ : 874897
കോവിഷീൽഡ് : 793857
കോവാക്സിൻ : 81040

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!