KSDLIVENEWS

Real news for everyone

പലസ്തീൻ രാഷ്ട്രം സ്ഥാപിക്കാതെ ഇസ്രയേലുമായി നയതന്ത്രബന്ധമില്ലെന്ന് സൗദി

SHARE THIS ON

റിയാദ് : ജറുസലം തലസ്ഥാനമായി സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കാതെ ഇസ്രയേലുമായി സൗദി നയതന്ത്ര ബന്ധം സ്ഥാപിക്കില്ലെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ. റിയാദിൽ നടന്ന ശൂറ കൗൺസിൽ വാർഷിക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സൗദിയുടെ ആശങ്കകളിൽ പ്രധാനപ്പെട്ടത് പലസ്തീൻ പ്രശ്നമാണെന്നും ആഭ്യന്തര, വിദേശ നയങ്ങൾ വിശദീകരിച്ച് അദ്ദേഹം പറഞ്ഞു. 

പലസ്തീൻ ജനതയ്ക്കെതിരായ ഇസ്രയേൽ അധിനിവേശ കുറ്റകൃത്യങ്ങളെ ശക്തമായി അപലപിക്കുകയും ചെയ്തു. പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള ശ്രമം തുടരുമെന്നും ഇതു യാഥാർഥ്യമാകാതെ ഇസ്രയേലുമായി ബന്ധം സ്ഥാപിക്കില്ലെന്നും വ്യക്തമാക്കി. പലസ്തീന് രാഷ്ട്രത്തെ അംഗീകരിച്ച മറ്റു രാജ്യങ്ങൾക്ക് നന്ദി അറിയിച്ചു. നയതന്ത്ര പരിഹാരങ്ങളിലൂടെ പ്രാദേശിക, രാജ്യാന്തര സുരക്ഷ വർധിപ്പിക്കാനാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നതെന്നും പറഞ്ഞു

error: Content is protected !!