KSDLIVENEWS

Real news for everyone

വിശ്വാസത്തിന്റെ വർണപ്പകിട്ടിൽ കോട്ടക്കുന്ന് മർകസ് മൈമൻ മീലാദ് ഫെസ്റ്റിന് പ്രൗഢാരംഭം

SHARE THIS ON



മൊഗ്രാൽ പുത്തൂർ: തിരു വസന്തം 1500 എന്ന ശീർഷകത്തിൽ കോട്ടക്കുന്നിൽ പ്രവർത്തിക്കുന്ന മർകസ് മൈമൻ കാമ്പസ് മീലാദ് ഫെസ്റ്റിന് പ്രൗഢമായ തുടക്കം.പൊസോട്ട് സയ്യിദ് ഷഹീർ തങ്ങൾ ഉദ്‌ഘാടനം നിർവഹിച്ചു.
മീലാദിന്റെ മഹത്വവും പ്രവാചകനോടുള്ള സ്നേഹവും വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഉദ്ഘാടന സമ്മേളനത്തിൽ ചർച്ചയായി.
പ്രാരംഭ പ്രാർത്ഥനയ്ക്ക് സയ്യിദ് ബദറുദ്ദീൻ അൽ ഹാദി നേതൃത്വം നൽകി.ബാദുഷ ഹാദി സഖാഫി സ്വാഗതം പറഞ്ഞു.സഈദ് സഅദി കോട്ടക്കുന്ന് അധ്യക്ഷത വഹിച്ചു.അബ്ദുൽ സലാം സഅദി ബദ്‌രിയ നഗർ മുഖ്യപ്രഭാഷണം നടത്തി.അബ്ദുൽ കരീം മുസ്‌ലിയാർ,നൗഷാദ് മൈമനി ദേശാംകുളം,ജവാദ് റസ്‌വി മൊഗ്രാൽ പുത്തൂർ ആശംസ പ്രഭാഷണം നടത്തി.
അബ്ദുൽ റസാഖ് സഖാഫി കോട്ടക്കുന്ന്,എസ് കെ മുഹമ്മദലി ഹാജി മൊഗർ,ഇബ്രാഹിം ശാസ്താ നഗർ,ഷാഫി ഹാജി എസ്.എം,എ കെ കമ്പാർ,നൂറുദ്ദീൻ എസ്‌.എം,സുലൈമാൻ കുഞ്ചാർ,ഹനീഫ് കെ കെ,ഷാഫി ഡി എ,മുനീർ മൊഗർ,സിറാജ് കെ കെ തുടങ്ങിയ സാമൂഹിക സാംസ്‌കാരിക നേതാക്കൾ സംബന്ധിച്ചു.മൂന്നു ദിവസങ്ങളില്ലായി നടക്കുന്ന മീലാദ് ഫെസ്റ്റ് ഞായറാഴ്ച്ചയോടെ സമാപിക്കും. ഒന്നാം ദിനം ദർസ് വിദ്യാർത്ഥികളുടെ കലാമത്സരങ്ങളും രണ്ടാം ദിനം അൽ മദ്റസത്തുസ്സുന്നിയ്യ വിദ്യാർത്ഥികളുടെ കലാ മത്സരങ്ങളും നടക്കും.ഞായർ രാവിലെ നടക്കുന്ന ഗ്രാൻഡ് മൗലിദ് മജ്ലിസിൽ സയ്യിദ് മദനി തങ്ങൾ മൊഗ്രാൽ,സയ്യിദ് അലവി തങ്ങൾ ചെട്ടുംകുഴി സംബന്ധിക്കും.അന്നദാനത്തോടെ പരിപാടി സമാപിക്കും.
രാത്രി 7 മണിക്ക് നടക്കുന്ന ഇശൽ നൈറ്റിൽ ജനാബ് മുഹമ്മദ് അഫ്രീദ്‌ ആമിരി ബാംഗ്ലൂർ,സിനാൻ ബദർ നഗർ തുടങ്ങിയവർ നേതൃത്വം നൽകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!