ആശ്വാസം ; ജില്ലയിൽ ഒരു മാസത്തിനിടെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് : കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 16,745 ആയി
കാഞ്ഞങ്ങാട്: തിങ്കളാഴ്ച 120 പേർക്ക് മാത്രമാണ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഒരുമാസത്തിനിടെ പ്രതിദിനരോഗികളുടെ എണ്ണം ഇത്രത്തോളം കുറയുന്നത് ഇതാദ്യമാണ്. 107 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. ഏഴുപേർ വിദേശത്ത് നിന്നെത്തിയവരും ആറുപേർ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരുമാണ്. ഇതോടെ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 16,745 ആയി. 3107 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 2370 പേരും വീടുകളിലാണ് കഴിയുന്നത്. 4606 പേർ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 1,16,339 സാമ്പിളുകളാണ് പരിശോധനയ്ക്കയച്ചത്. തിങ്കളാഴ്ച മാത്രം 218 സാമ്പിളുകൾ അയച്ചു. 110 പേരുടെ സാമ്പിൾ പരിശോധനാഫലം വരാനുണ്ട്.