കുഡുലു വില്ലേജ് ഓഫീസ് മധുർ പഞ്ചായത്തിലേക്ക് മാറ്റുന്നതിൽ മൊഗ്രാൽപുത്തൂർ പഞ്ചായത്ത് ബോർഡിൻ്റെ മൗനസമ്മതം ;
വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപിയുമുള്ള വോട്ടു കച്ചവടത്തിൻ്റെ ഭാഗമായി ലീഗ് ബിജെപി ധാരണയെന്ന് എൻ വൈ എൽ
മൊഗ്രാൽപുത്തൂർ:- മൊഗ്രാൽപുത്തൂർ പഞ്ചായത്തിൻ്റെ ഹൃദയഭാഗമായ എരിയാലിൽ പതിറ്റാണ്ടുകളായി സ്ഥിഥി ചെയ്യുന്ന കുഡ്ലുവില്ലേജ് ഓഫീസ് അസൗകര്യം കാരണം മധുർ പഞ്ചായത്തിലേക്ക് മാറ്റി സ്ഥാപിക്കാൻ പോകുകയാണ്
കേരള ഗവൺമെൻ്റ് കുഡുലു വില്ലേജ് ഓഫീസിന് പുതിയകെട്ടിടം പണിയുന്നതിന് വേണ്ടി ഫണ്ടനുവതിച്ചിട്ടുണ്ട്
അസൗകര്യത്താൽ വീർപ്പ് മുട്ടുന്ന കുഡുലു വില്ലേജ് വിഭജിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് 2017 ൽ കുഡുലു വില്ലേജ് ഓഫീസ് മാർച്ചും ധർണ്ണയും നാഷണൽ യൂത്ത് ലീഗ് നടത്തിയിരുന്നു
റവന്യൂ മന്ത്രി ശ്രീ ഇ ചന്ദ്രശേഖരനും സ്ഥലം എം എൽ എ എൽ എ ശ്രീ നെല്ലിക്കുന്നിനും നാഷണൽ യൂത്ത് ലീഗ് നിവേധനം നൽകിയിട്ടുണ്ട്
റവന്യൂ വകുപ്പിന്
മൊഗ്രാൽപുത്തൂർ പഞ്ചായത്ത്
പരിധിയായ എരിയാലിൽ ഒരുപാട്സ്ഥലമുണ്ട്
പുതിയ കെട്ടിടം പണിയുന്നതിന് വേണ്ടി കേരള സർക്കാർ ഫണ്ടനുവതിച്ചിട്ടും റവന്യൂ ഭുമി കണ്ടെത്തി എരിയാലിൽ തന്നെ കെട്ടിടം സ്ഥാപിക്കാൻ കഴിയാത്തത് സ്ഥലം MLA യുടെയും പഞ്ചായത്ത് ബോർഡിൻ്റെയും വൻ പരാജയമാണെന്നും
പുതിയ കെട്ടിടം പണിയുന്നതിന് വേണ്ടി താൽപര്യം കാണിക്കാതെ മധുർ പഞ്ചായത്തിലേക്ക് കുഡുലു വില്ലേജ് ഓഫീസിനെ കൊണ്ടുപോകാൻ മൗനസമ്മതം നടത്തിയത് പഞ്ചായത്തിലെ പൊതു ജനങ്ങളോട് കാണിച്ച വഞ്ചനാപരമായ നയമാണെന്നും
പൊതുജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി അവസാനം പ്രസ്ഥാവനകൾ നൽകി ലീഗ് നേതൃത്വം ഇപ്പോൾ ഇരുട്ടിൽ തപ്പുകയാണ്
അടുത്ത് വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട്
വോട്ടു ബാങ്ക് ലക്ഷ്യം വെച്ച് മുസ്ലിംലീഗ് ബിജെപി ധാരണായാണ് ഇതിൻ്റെ പിന്നിലെന്നും മൊഗ്രാൽപുത്തൂർ പഞ്ചായത്ത് ബോർഡിൻ്റെ മൗന സമ്മതമെന്ന് നാഷണൽയൂത്ത്ലീഗ് നേതാക്കൾ കുറ്റപ്പെടുത്തി.
റവന്യൂ ഭൂമി കണ്ടെത്തി കുഡുലു വില്ലേജ് ഓഫീസ് എരിയാലിൽ തന്നെ സ്ഥാപിക്കാൻ സ്ഥലം എം എൽ എയും മൊഗ്രാൽപുത്തുർ പഞ്ചായത്ത് ബോർഡും അടിയന്തിരമായി ഇടപെട്ട് പ്രസ്തുത പ്രശ്നത്തിന് പരിഹാരം കാണണമെന്നും നാഷണൽ യൂത്ത് ലീഗ് മൊഗ്രാൽപുത്തൂർ പഞ്ചായത്ത് പ്രസിഡൻ്റ് സാദിക്ക് കടപ്പുറവും ജനറൽ സെക്രട്ടറി നൗഷാദ് ബള്ളീറും പ്രസ്ഥാവനയിലൂടെ അറിയിച്ചു