KSDLIVENEWS

Real news for everyone

പ്രധാനമന്ത്രി ഇന്ന് വൈകിട്ട് ആറിന് രാജ്യത്തെ അഭിസംബോധനം ചെയ്യും

SHARE THIS ON

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകിട്ട് ആറിന് രാജ്യത്തെ അഭിസംബോധന ചെയ്യും. ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. എന്ത് വിഷയത്തെക്കുറിച്ച്‌ ആയിരിക്കും താന്‍ സംസാരിക്കുക എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ദീപാവലി ഉള്‍പ്പെടെ ഉത്സവങ്ങളും ആഘോഷങ്ങളും നടക്കാനിരിക്കെ രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകാന്‍ ഇടയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ഈ സാഹചര്യത്തില്‍ കേന്ദ്രം സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന മുന്‍കരുതലുകള്‍ സംബന്ധിച്ച്‌ ആകും പ്രധാനമന്ത്രി സംസാരിക്കുക എന്നാണ് പ്രതീക്ഷിക്കുന്നത്. ഉത്സവ സാഹചര്യം കണക്കിലെടുത്ത്, ലോക്ക്ഡൗണില്‍ അനുവദിച്ച ഇളവുകളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താനും സാധ്യതയുണ്ട്. രാജ്യത്ത് ഇതുവരെ 76 ലക്ഷത്തോളം ആളുകള്‍ക്ക് ആണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. സെപ്തംബര്‍ മധ്യത്തില്‍ രാജ്യത്ത് പ്രതിദിന കേസുകള്‍ 90,000 വരെ ഉയര്‍ന്നിരുന്നുവെങ്കിലും ഇപ്പോള്‍ അത് കുറഞ്ഞത് ആശ്വാസം പകരുന്നുണ്ട്. കഴിഞ്ഞ മൂന്നു മാസത്തിനിടയില്‍ ആദ്യമായി ഇന്ന് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം അമ്ബതിനായിരത്തില്‍ താഴെ എത്തി. 46,970 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!