ഛിന്നഗ്രഹത്തിൽ നിന്ന് സാംപിൾ ശേഖരിക്കാനൊരുങ്ങി നാസ
വാഷിംഗ്ടണ്‍ | ദശലക്ഷക്കണക്കിന് മൈലുകള്‍ക്ക് അപ്പുറത്തുള്ള പുരാതന ഛിന്നഗ്രഹത്തില്‍ നിന്ന് സാമ്ബിളുകള്‍ ശേഖരിക്കാനൊരുങ്ങി നാസ. രണ്ട് വര്‍ഷത്തോളം ഇതിനെ വലംവെച്ച ഒസിരിസ് റെക്‌സ് എന്ന ബഹിരാകാശ വാഹനമാണ് സാമ്ബിള്‍ ശേഖരിക്കുക. ബെന്നു എന്ന ഛിന്നഗ്രഹത്തില്‍ നിന്നാണ് സാമ്ബിള്‍ ശേഖരിക്കുന്നത്.
ഇതിന് വേണ്ടി ഛിന്നഗ്രഹത്തില്‍ ബഹിരാകാശ വാഹനം ആദ്യതവണ ഇടിച്ചിട്ടുണ്ട്. കുറഞ്ഞത് 60 ഗ്രാം സാമ്ബിള്‍ ഭൂമിയിലെത്തിക്കാനാണ് നാസയുടെ ലക്ഷ്യം. വിജയിച്ചാല്‍ ജപ്പാന് ശേഷം ഈ നേട്ടം കൈവരിക്കുന്ന രാജ്യമാകും അമേരിക്ക.
വലുപ്പമേറിയ ഛിന്നഗ്രഹമാണ് ബെന്നു. ന്യൂയോര്‍ക്കിലെ എമ്ബയര്‍ സ്റ്റേറ്റ് കെട്ടിടത്തേക്കാള്‍ വലുപ്പമുണ്ട്. ചൊവ്വാഴ്ചയാണ് സാമ്ബിള്‍ ശേഖരത്തിനായി ആദ്യ ശ്രമം നടത്തിയത്. ശേഖരിച്ച സാമ്ബിളുകള്‍ 2023ലോ അതിന് ശേഷമോ ആകും ഭൂമിയിലെത്തുക.