റഫ അതിര്‍ത്തി ഇന്ന് തുറക്കും; ഫലസ്തീന് സഹായവുമായി ഇരുപത് ട്രക്കുകള്‍

തെല്‍ അവിവ്: ഗസ്സക്കു മേലുള്ള വ്യോമാക്രമണം പതിമൂന്നാം നാളിലും തുടരുമ്ബോള്‍ കരയുദ്ധം ആസന്നമാണെന്ന സൂചന നല്കി ഇസ്രായേല്‍. നൂറുകണക്കിന് നിരപരാധികള്‍ ഇന്നലെയും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. റഫ അതിര്‍ത്തി വഴി സഹായ ഉല്പന്നങ്ങളുമായി ഇരുപത് ട്രക്കുകള്‍ ഇന്ന് ഗസ്സയിലേക്ക്. യെമനില്‍ നിന്നുള്ള മൂന്ന് മിസൈലുകള്‍ യു.എസ് പടക്കപ്പല്‍ തകര്‍ത്തതായി പെന്റഗണ്‍. ഗസ്സയില്‍ കുരുതി തുടര്‍ന്നാല്‍ മേഖലയില്‍ യുദ്ധം ഉറപ്പാണെന്ന് ഹമാസ് മുന്നറിയിപ്പ്. ഗസ്സക്കു മേല്‍ ഇസ്രായേല്‍ പോര്‍വിമാനങ്ങളുടെ ആക്രമണത്തിന് കൂടുതല്‍ കടുപ്പമേറി. സിവിലിയൻ കേന്ദ്രങ്ങള്‍ അക്രമിച്ച് തകര്‍ക്കുന്നതില്‍ ആനന്ദം കൊള്ളുകയാണ് സൈന്യം. കൊല്ലപ്പെടുന്നവരുടെ എണ്ണവും കൂടുകയാണ്. കരയുദ്ധത്തിനൊരുങ്ങാൻ അതിര്‍ത്തിയില്‍ തമ്ബടിച്ച സൈനികര്‍ക്ക് വീണ്ടും നിര്‍ദേശം. അമേരിക്കയില്‍ നിന്ന് വൻതോതില്‍ ബോംബുകളും യുദ്ധോപകരണങ്ങളുമായി നിത്യവും വിമാനങ്ങള്‍ എത്തുന്നു. സാധ്യമായ എല്ലാ സൈനിക പിന്തുണയും ഉറപ്പാണെന്ന് ഇസ്രായേല്‍ സന്ദര്‍ശിച്ച ഋഷി സുനകും നെതന്യാഹുവിന് ഉറപ്പ് നല്കി. ദിവസങ്ങളായി ഉപരോധത്തിലമര്‍ന്ന ഗസ്സയിലേക്ക് സഹായ വസ്തുക്കളുമായി ഇന്നെത്തുന്നത് വെറും ഇരുപത് ട്രക്കുകള്‍. റഫ അതിര്‍ത്തിയിലൂടെ ഗസ്സയില്‍ കുടുങ്ങിയ വിദേശികളെ ഒഴിപ്പിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. മരുന്നും വെള്ളവും ഭക്ഷണവും ഇല്ലാതായതോടെ ഗസ്സ ശരിക്കും ദുരന്തമുഖത്താണ്. പല ആശുപത്രികളും അടച്ചതോടെ പ്രതിസന്ധി സങ്കീര്‍ണം. അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന് ഈജിപ്തിലെത്തിയ യു.എൻ സെക്രട്ടറി ജനറല്‍. ഗസ്സയിലേക്ക് സഹായ ഉല്പന്നങ്ങള് എത്തിക്കുന്നതിനെ തന്റെ രാജ്യം പിന്തുണക്കുമെന്ന് റിയാദില്‍ സൗദി നേതാക്കളെ കണ്ട ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. യെമനില്‍ നിന്നു വന്ന മൂന്ന് മിസൈലുകള്‍ യു.എസ് പടക്കപ്പല്‍ തകര്‍ത്തതായി പെന്റഗണ്‍ അറിയിച്ചു. മിസൈലുകള്‍ ഇസ്രായേലിനെ ലക്ഷ്യം വെച്ചാണെന്ന് ഇസ്രായേല്‍ മാധ്യമങ്ങള്‍. ഇറാഖ്, സിറിയ എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസം സൈനിക ക്യാമ്ബുകളെ ലക്ഷ്യമിട്ട് റോക്കറ്റാക്രമണം നടന്നതായും പെൻറഗണ്‍ വക്താവ് വെളിപ്പെടുത്തി. നിലവിലെ സാഹചര്യം മുതലെടുത്ത് സംഘര്‍ഷത്തിന് മേഖലയിലെ രാജ്യങ്ങളും കൂട്ടായ്മകളും തുനിഞ്ഞാല്‍ മറുപടി പരുക്കനായിരിക്കുമെന്ന് യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്മെന്റിന്റെ മുന്നറിയിപ്പ്. ശത്രുവിനെ കാത്തിരിക്കുന്നത് കൂടുതല്‍ കടുപ്പമേറിയ ആക്രമണം ആയിരിക്കുമെന്ന് ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യ താക്കീത് നല്കി.

