ദുബൈ മലബാർ കലാ സാംസ്കാരിക വേദി ഇരുപത്തി നാലാം വാർഷിക ആഘോഷം അവാർഡ് സമർപ്പണം നവംബർ 12ന്, ദുബൈയിൽ “ബ്രൗഷർ പ്രകാശനം” ചെയ്തു

കാസർഗോഡ്: സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ കലാകായിക മേഖലകളിൽ കാൽ നുറ്റാണ്ട് കാലമായി നാട്ടിലും മറുനാട്ടിലുമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ദുബായ് മലബാർ കലാസാംസ്കാരിക വേദിയുടെ 24 മത് വാർഷിക ആഘോഷം നവംബർ 12ന് ദുബായിൽ വച്ച് നടക്കും.
സമൂഹത്തിൻറെ വിവിധ മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയവർക്കാണ് വർഷങ്ങളായി അവാർഡ് നൽകി ആദരിച്ചു കൊണ്ടിരിക്കുന്നത് സ്നേഹപൂർവ്വം 2023 പരിപാടിയുടെ ബ്രോഷർ കർണാടക നഗര പാലിക ഹജ്ജ് വകുപ്പ് മന്ത്രി റഹിംഖാൻ പ്രകാശനം ചെയ്തു കർണാടക പ്രദേശ് കോൺഗ്രസ് സെക്രട്ടറി ടി എം സയിദ് തെക്കിൽ..വാണിജ്യ പ്രമുഖനായ , യൂസഫ് അൽ ഫലഹ്,മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡറ് മുജീബ് കമ്പാർ സംബന്ധിച്ചു.
ദുബായ് മലബാർ കലാസാംസ്കാരിക വേദി ജനറൽ കൺ വീനറും കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷനു മായ അഷ്റഫ് കർള സ്വാഗതം പറഞ്ഞു.

