ലൈംഗിക ചുവയോടുകൂടിയ സംസാരം: പങ്കാളിയുമായി ബന്ധം അവസാനിപ്പിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി

റോം: ലൈംഗികചുവയോടെയുള്ള സംസാരത്തിന്റെ പേരിൽ പങ്കാളിയുമായുള്ള ബന്ധം അവസാനിപ്പിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി. മാധ്യമപ്രവർത്തകനായ ആൻഡ്രി ഗ്യാംബ്രൂണോയുമായി കഴിഞ്ഞ പത്തുവർഷമായി തുടരുന്ന ബന്ധമാണ് മെലോനി അവസാനിപ്പിച്ചതായി സോഷ്യൽ മീഡിയയിൽ കൂടി കുറിച്ചത്. ‘ആൻഡ്രി ഗ്യാംബ്രൂണോയുമായി കഴിഞ്ഞ 10 വർഷമായി തുടരുന്ന ബന്ധം ഇവിടെ വെച്ച് അവസാനിപ്പിക്കുന്നു. കുറച്ചു കാലങ്ങളായി ഞങ്ങളുടെ പാതയില്‍ ചില വ്യതിയാനങ്ങൾ സംഭവിച്ചിരുന്നു. ഇപ്പോള്‍ അത് തുറന്ന് സമ്മതിക്കേണ്ട സമയമായിരിക്കുന്നു’ – ജോർജിയ ഫെയ്സ്ബുക്കിൽ കുറിച്ചു. Pause Unmute Loaded: 1.81% Close Player ദിവസങ്ങൾക്ക് മുമ്പ് ചാനൽ പരിപാടിക്കിടെ സഹപ്രവർത്തകയോട് ആൻഡ്രി മോശമായി സംസാരിച്ചിരുന്നു. സംഘം ചേർന്ന് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനെപ്പറ്റിയും അദ്ദേഹം വനിതാ ജീവനക്കാരോട് സംസാരിച്ചിരുന്നു. ഇതുവലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. കൂടാതെ, കഴിഞ്ഞ ഓഗസ്റ്റിൽ ലൈംഗിക പീഡനത്തിനിരയായ അതിജീവിതയെ ആക്ഷേപിച്ച സംഭവത്തിലും വൻതോതിലുള്ള വിമർശനങ്ങൾ ആൻഡ്രി നേരിട്ടിരുന്നു. രാത്രികാലങ്ങളിൽ മദ്യപിക്കുകയും നൃത്തം ചെയ്യാനും അവകാശമുണ്ട്. എന്നാൽ മദ്യപിച്ച് ബോധം കെടാത്ത അവസ്ഥയിലാണെങ്കിൽ പലതും നടക്കില്ല എന്നായിരുന്നു ചാനൽ പരിപാടിക്കിടെ അദ്ദേഹത്തിന്റെ പരാമർശം. തന്റെ പങ്കാളിയുടെ കമന്റുകളുടെ പേരിൽ തന്നെ വിലയിരുത്തരുത് എന്ന് മെലോണി പരിപാടിയുടെ സംപ്രേഷണത്തിന് പിന്നാലെ പറഞ്ഞിരുന്നു. MARKETING FEATURE മർഡോക് യൂണിവേഴ്‌സിറ്റി ദുബായ്: ഇപ്പോൾ അപേക്ഷിക്കൂ, സ്‌കോളർഷിപ്പ് നേടൂ അനുയോജ്യമായ സ്കോളർഷിപ്പ് അവസരം കണ്ടെത്താനുള്ള അവസാനമില്ലാത്ത അന്വേഷണം നിങ്ങൾക്ക് മടുത്തോ?… Content Highlights: Italy PM Giorgia Meloni splits from her partner of 10 years

