കുന്നത്ത് ഫാർമസ്യൂട്ടിക്കൽ ഉടമ ഡോ . കെ സി ഏബ്രഹാം കോവിഡ് ബാധിച്ച് മരിച്ചു

കൊച്ചി: കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍ ഉടമ ഡോ. കെ സി ഏബ്രഹാം അന്തരിച്ചു. 68 വയസ്സായിരുന്നു. കോവിഡ് ബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്നലെ പുലര്‍ച്ചെയായിരുന്നു അന്ത്യം. ഇന്ന് വൈകിട്ട് മൂവാറ്റുപുഴ ഹോളി മാഗി പള്ളിയില്‍ വച്ചാണ് സംസ്കാരം. മുസ്‌ലി പവര്‍ എക്‌സ്ട്ര എന്ന ആയുര്‍വേദ ഉല്‍പന്നത്തിലൂടെ കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനിയുടെ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് ഡോ. കെ സി ഏബ്രഹാം.

