KSDLIVENEWS

Real news for everyone

നീണ്ട മുടിയുമായാണ് ധോണിയെ ആദ്യം കണ്ടിരുന്നതെങ്കിൽ നോക്കുക പോലുമില്ലായിരുന്നെന്ന് ഭാര്യ സാക്ഷി .

SHARE THIS ON

യു.എ.ഇ: ഓറഞ്ച് കളറില്‍ നീണ്ട മുടിയുമായാണ് ധോണിയെ ആദ്യം കണ്ടിരുന്നതെങ്കില്‍ നോക്കുക പോലുമുണ്ടായിരുന്നില്ലെന്ന് ഭാര്യ സാക്ഷി ധോണി. ഭാഗ്യത്തിന് നീളന്‍ മുടിയില്‍ എനിക്കദ്ദേഹത്തെ കാണേണ്ടി വന്നില്ല. ആ ഹെയര്‍സ്റ്റൈലിന് ഭംഗിയൊക്കെ കാണുമായിരിക്കും. പക്ഷെ മാഹിക്ക് അത് ചേരില്ല. ജോണ്‍ എബ്രഹാമിനൊക്കെ ചേരുമെന്നും സാക്ഷി പറഞ്ഞു. വ്യാഴാഴ്ചയായിരുന്നു സാക്ഷിയുടെ 32ാം പിറന്നാള്‍. ദുബായില്‍ സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു ആഘോഷം. ടെന്നീസ് താരം സാനിയ മിര്‍സയും ഭര്‍ത്താവ് പാക് ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കും ദുബായിലെ ആഘോഷങ്ങളില്‍ പങ്കെടുത്തിരുന്നു. ധോണിക്കും സാക്ഷിക്കും ഒപ്പമുള്ള ചിത്രം പിറന്നാള്‍ ആശംസ നേര്‍ന്നു കൊണ്ട് സാനിയയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. മഹേന്ദ്ര സിങ് ധോണി ഇപ്പോഴും ദുബായിലാണ്. ഭാര്യ സാക്ഷിക്കും മകള്‍ സിവയ്ക്കുമൊപ്പം വിശ്രമകാലം ആഘോഷിക്കുകയാണ് ധോണി. ലോക്ഡൗണിനെ തുടര്‍ന്ന് സാനിയയും ഷുഹൈബും ഇന്ത്യയിലും പാകിസ്ഥാനിലുമായിരുന്നു കഴിഞ്ഞിരുന്നത്. അടുത്തിടെയാണ് ഇരുവരും ദുബായില്‍ എത്തിയത്. അടുത്തിടെ ധോണിയെ കുറിച്ച്‌ രസകരമായ കാര്യങ്ങള്‍ സാക്ഷി ആരാധകരുമായി പങ്കുവെച്ചിരുന്നു. വീട്ടില്‍ ക്രിക്കറ്റിനെ കുറിച്ച്‌ ചര്‍ച്ചയില്ലെന്നും സാക്ഷി പറഞ്ഞിരുന്നു. ‘വീട്ടില്‍ ആ ചര്‍ച്ചയ്ക്കൊന്നും ഇടമില്ല. എല്ലാത്തിനോടും ശാന്തതയോടെ സമീപിക്കുന്ന ധോണിയെ അസ്വസ്ഥപ്പെടുത്താന്‍ തനിക്ക് മാത്രമേ കഴിയൂ’ -എന്നായിരുന്നു സാക്ഷി പറഞ്ഞത്. ഈ വര്‍ഷം ആഗസ്റ്റിലാണ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. അടുത്തിടെ സമാപിച്ച ഐ‌.പി.‌എല്ലില്‍ കളിച്ചെങ്കിലും പ്രകടനം മോശമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!