KSDLIVENEWS

Real news for everyone

കാസർഗോഡ് നഗരം ഗതാഗത കുരുക്കിൽ ; അത്യാഹിത രോഗിയുമായി വന്ന ആംബുലൻസും കുടുങ്ങി.

SHARE THIS ON

കാസർഗോഡ് • നഗരത്തിൽ തിരക്ക് തുടങ്ങിയതോടെ ഗതാഗത കുരുക്കിൽ യാത്രക്കാരും വലയുന്നു . കാസർകോട് നഗരത്തിലെ പലയിടങ്ങളിലും ഗതാഗത കുരുക്ക് നിത്യ സംഭവമാണ് . എംജി റോഡിലാണ് ഗതാഗതം തടസ്സം ഏറെയുണ്ടാകുന്നത് . ചന്ദ്രഗിരി ജംക്ഷൻ മുതൽ പുതിയ ബസ് സ്റ്റാൻഡ് , പഴയ ബസ് സ്മാൻഡ് വരെയുള്ള പാതയിലെ ഇരു ഭാഗങ്ങളിലും ഗതാഗതം കുരുക്ക് മണിക്കൂറോളം ഉണ്ടാകുന്നത് . ആശുപ്രതികളിലേക്ക് രോഗിയുമായി പോകുന്ന വാഹനങ്ങളാണ് ഇതിൽപ്പെട്ടു പോകുന്നത് . വ്യാപാര സമുച്ചയത്തിന്റെ മുന്നിലെ നടപ്പാതകളിലാണ് ഏറെയും വാഹനം നിർത്തിയിടുന്നത് . ഇതു കാൽനടയാത്രക്കാർ ഏറെ ദുരിതമാകുന്നു . ചിലയിടങ്ങളിൽ നടപ്പാതകളുടെ നിർമാണം നടക്കുന്നതിനാൽ വാഹനങ്ങൾ ഏറെയും ഇപ്പോൾ തിരക്കേറിയ പാതയിൽ നിർത്തുകയാണ് . അതിനാൽ രണ്ടു വാഹനങ്ങൾ ഒരുമിച്ച് പോകാൻ സാധിക്കാത്തതാണ് ഗതാഗത കുരുക്ക് വർധിക്കാൻ കാരണമെന്ന് ഡവർമാർ പറയുന്നു . റോഡിൽ നിർത്തിയിടുന്ന വാഹനങ്ങൾക്കെതിരെ ട്രാഫിക് പൊലീസ് നടപടിയെടുക്കുന്നുവെങ്കിലും നിർത്തിയിടുന്നതിനു കുറവില്ല . ഇതു പരിഹരിക്കാൻ നടപടിയെടുക്കണമെന്നാണ് ഡവർമാരുടെയും കാൽനട യാത്രക്കാരുടെയും ആവശ്യം . ഇന്നലെ ദേശീയപാത കറന്തക്കാട് മുതൽ പുതിയ ബസ് സാൻഡ് വരെ ഒരു മണിക്കൂറോളമാണ് വാഹന ഗതാഗതം തടസപ്പെട്ടത് . നിന്നും കുത്തി ചായം -2 മാസത്തിൽ നിങ്ങളുടെ പീഡാനിയ്യത്ത് ആംബുലൻസും കുടുങ്ങി ഗതാഗതക്കുരുക്കിൽ രോഗിയുമായി പോകുന്ന ആംബുലൻസും കുടുങ്ങി.കറന്തക്കാട് മധുർ ജംക്ഷനിൽ ഇന്നലെ ഉണ്ടായ ഗതാഗത സ്തംഭനത്തിലാണ് നഗരത്തിലെ ആശുപ്രതിയിലേക്ക് അത്യാസന്ന നിലയിലുള്ള രോഗിയുമായി വരുകയായിരുന്ന ആംബുലൻസാണ് 10 മിനിറ്റിലേറെ കുടുങ്ങിയത് . പിന്നിട് ഓട്ടോറിക്ഷ ഡവർ ഉൾപ്പെടെയുള്ളർ ഇടപെട്ട് കടന്നു പോകാനുള്ള വഴിയൊരുക്കി കൊടുക്കുകയായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!