പ്ലസ് ടു കോഴ കേസ് ; കെഎം ഷാജി എംഎൽഎയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി വിജിലൻസ്

കണ്ണൂര്‍: പ്ലസ് ടു കോഴ കേസുമായി ബന്ധപ്പെട്ട കെഎം ഷാജി എംഎല്‍എയെ വീണ്ടും ചോദ്യം ചെയ്യും. കണ്ണൂര്‍ വിജിലന്‍സ് ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കും.
കേസുമായി ബന്ധപ്പെട്ട് ഇരുപത്തിയഞ്ചോളം പേരുടെ മൊഴി രേഖപ്പെടുത്തി.
അഴീക്കോട് സ്കൂളില്‍ പ്ലസ്ടു അനുവദിക്കുന്നതിന് പണം വാങ്ങിയെന്ന ആരോപണത്തെ തുടര്‍നാണ് വിജിലന്‍സ് 30 പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.