KSDLIVENEWS

Real news for everyone

സപ്ത ഭാഷാ സംഗമ നാടായ കാസർഗോഡും ആസ്റ്റർ മിംസിന്റെ സാന്നിധ്യം

SHARE THIS ON

കാസർഗോഡ്: കാസർഗോട് നിവാസികളുടെ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിന് വേണ്ടി കേരളത്തിലെ എറ്റവും വലിയ ഹോസ്പിറ്റൽ ശ്രൃംഖലയായ ആസ്റ്റർ മിംസിലെ ഡോക്ടർമാരുടെ സേവനം ഇനി കാസർഗോടും ലഭ്യമാകും. കോ വിഡ് കാലയളവിൽ മംഗലാപുരത്ത് രോഗികളെ പ്രവേശിപ്പിക്കാത്ത സാഹചര്യം വന്നപ്പോൾ ബഹുമാനപ്പെട്ട ആസ്റ്റർ ഗ്രൂപ്പ് ചെയർമാനോട് കാസർഗോട് കാരായ സുഹൃത്തുക്കൾ ആസ്റ്റർ മിംസ് പോലുള്ള ഒരു ആശുപത്രിയുടെ ആവശ്യകത പറയുകയുണ്ടായി. വളരെ പെട്ടെന്ന് ഒരു ആശുപത്രി നിർമ്മിക്കുവാൻ സാധിക്കില്ല എന്ന് മനസ്സിലാക്കിയ ആസ്റ്റർ മിംസ് മാനേജ്മെന്റ് കാസർഗോടുള്ള അരമന ഹോസ്പിറ്റലുമായി സഹകരിച്ച് അവിടെ എമർജൻസി വിഭാഗം ആരംഭിക്കുവാൻ തീരുമാനിച്ചു. കോഴിക്കോട് മിംസ് ഹോസ്പിറ്റലിലെ എമർജൻസി വിഭാഗം ഡയറക്ടറായ ഡോകടർ വേണുഗോപാൽ പി.പി ആണ് എമർജൻസി വിഭാഗത്തിന് നേതൃത്വം വഹിക്കുന്നത്. പരിചയസമ്പന്നരായ ഡോകടർമാരും ബി എൽ എസ് ട്രെയിനിംങ്ങ് കഴിഞ്ഞ നേഴ്സുമാരുമായിരിക്കും എമർജൻസി വിഭാഗത്തിൽ ഉണ്ടായിരിക്കുക. അതു കൊണ്ട് തന്നെ ഏത് അടിയന്തിര സാഹചര്യത്തിലും എത്തിപ്പെടുന്ന കാസർഗോട് നിവാസികളായ രോഗികളുടെ ചികിത്സ ഉറപ്പുവരുത്തി ആരോഗ്യരംഗത്ത് നൂതന ചികിത്സാ പദ്ധതികൾ കൊണ്ടുവന്ന് അവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആസ്റ്റർ മിംസ് ഈ പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്. കൂടാതെ ജനുവരി മുതൽ ആസ്റ്റർ മിംസിലെ ഡോകടർമാരുടെ വിവിധ സേവനങ്ങൾ കാസർഗോടെ ജനങ്ങൾക്കു ലഭ്യമാകും.
ലഭ്യമാക്കുന്ന സേവനങ്ങൾ

  1. ബുക്കിംങ്ങ് കൗണ്ടർ
    കോഴിക്കോട്, കണ്ണൂർ, കോട്ടക്കൽ ആസ്റ്റർ മിംസിലെ സൂപ്പർ സ്പെഷാലിറ്റി ഡോകടർമാരെ ബുക്കു ചെയ്യുവാനുള്ള സൗകര്യം
  2. വീഡിയോ കൺസൾട്ടേഷൻ
    വിദഗ്ധ ഡോക്ടർമാരുമായി വീഡിയോ കൺസൾട്ടേഷനുള്ള സൗകര്യം.
  3. സൂപ്പർ സ്പെഷാലിറ്റി വിഭാഗങ്ങൾ
    കാർഡിയോ തൊറാസിക്ക് സർജറി, ന്യൂറോളജി, ന്യൂറോ സർജറി, ഗ്യാസ്ട്രോളജി, ഗ്യാസ്ട്രോ സർജറി, ഓർത്തോ, ഓർത്തോ സ്പൈൻ സർജറി, നീ, പോർട്സ് മെഡിസിൻ, ഓങ്കോളജി, പി ഡിയാട്രിക്ക് നെഫ്രൊളജി, ഗ്യാസ്ട്രോളജി, കാർഡിയോളജി.
  4. ടെലി ഐ സി യു.
    ഐ സി യു സേവനങ്ങൾ ടെലി ഐ സി യു വഴി ലഭ്യമാക്കും.
  5. കിഡ്നി ട്രാൻസ്പ്ലാന്റേഷൻ സർജൻ, ലിവർ പ്ലാന്റേഷൻ സർജൻ.
    സർജൻമാരുടെ സേവനം കാസർഗോടും ലഭ്യമാക്കും.

പത്രസമ്മേളനത്തിൽ ആസ്റ്റർ മിംസ് ക്ലസ്റ്റർ സിഇഒ ഫർഹാൻ യാസിൻ, ക്രിറ്റിക്കൽ കെയർ വിഭാഗം മേധാവി ഡോക്ടർ രാജേഷ് കുമാർ, മരമന ഹോസ്പിറ്റൽ ചെയർമാൻ ഡോകടർ സക്കറിയ, അരമന ഹാർട്ട് സെന്റർ ചെയർമാൻ ഡോകടർ അബ്ദുൾ മൻസൂർ, ജനറൽ മാനേജർ ധനരാജ് കുമാർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!