KSDLIVENEWS

Real news for everyone

യുഎഇയില്‍ 1,171 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 866 പേർക്ക് മുക്തി മൂന്ന് മരണം.

SHARE THIS ON

അബുദാബി : യുഎഇയിൽ കോവിഡ് 19 ബാധിതരായ 3 പേർ കൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചു . ഇതോടെ മരണസംഖ്യ 637 ആയി . 1,171 പേർക്കു രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികൾ 1,93,575 ഉം പുതുതായി 866 പേർ രോഗമുക്തി നേടിയതോടെ രോഗം ഭേദമായവരുടെ എണ്ണം ആകെ 1,68,995 ഉം ആയതായി ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു . ചികിത്സയിൽ ഉള്ളത് 23,943 പേർ . ഇന്നലെ 1,28,562 കോവിഡ് പരിശോധനകൾ നടത്തിസുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുകയുഎഇയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവ് വരാത്ത സാഹചര്യത്തിൽ മാനദണ്ഡങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താൻ വിവിധ എമിറേറ്റുകളിൽ പരിശോധന കർശനമായി തുടരുന്നുണ്ട് . ദുബായിൽ സാമ്പത്തിക വിഭാഗം അടക്കമുള്ള വിവിധ വകുപ്പുകൾ പരിശോധന
നടത്തിവരുന്നത് . ഇതിനകം ഒട്ടേറെ നിയമലംഘനങ്ങൾ കണ്ടെത്തുകയും പിഴ ചുമത്തുകയും ചെയ്തു . വലിയൊരു വിഭാഗം കൃത്യമായി നിയമം പാലിക്കുന്നുണ്ടെന്നും വ്യക്തമാക്കി . അജ്മാനിൽ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു . ഷാർജ , ഉമ്മുൽഖുവൈൻ , ഫുജൈറ , റാസൽഖൈമ , അബുദാബി എന്നീ എമിറേറ്റുകളിലും കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പ്രതിരോധ നിരയിൽ അഹോരാത്രം പ്രവർത്തിക്കുന്ന മുന്നണിപ്പോരാളികളുടെ പ്രയത്നം പാഴാക്കരുതെന്ന് അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകി . എല്ലാവരും സുരക്ഷാ മുൻകരുതലുകൾ പാലിക്കണം . സാമൂഹിക അകലം പാലിക്കണം . ഇല്ലെങ്കിലും ഈ മേഖലയിൽ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരുടെ പ്രയത്നത്തിന് ഫലമില്ലാതായിപ്പോകുമെന്ന്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!