പ്രിസിദ്ധമായ മഞ്ചേശ്വരം ഉദ്യാവരം ആയിരം ജമാഅത്ത് ഉറൂസിന് തുടക്കമായി

മഞ്ചേശ്വരം: പ്രസിദ്ധമായ ഉദ്യാവരം ആയിരം ജമാഅത്ത് ഉറൂസിന് തുടക്കമായി. ദർഗ കമ്മിറ്റി പ്രസിഡന്റും ഉറൂസ് കമ്മിറ്റി മുഖ്യ ഉപദേശകനുമായ സയ്യിദ് പൂക്കുഞ്ഞി തങ്ങൾ ഉദ്യാവരം പതാക ഉയർത്തിയതോടെയാണ് രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ഉറൂസിന് തുടക്കം കുറിച്ചത്. 25 രാത്രി 8:30 ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. സയ്യിദ് എം.എ അതാവുള്ള തങ്ങൾ അധ്യക്ഷത വഹിക്കും. മജ്ലിസിന് സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി കടലുണ്ടി തങ്ങൾ നേതൃത്വം നൽകും. ഫാറൂഖ് നഈമി മദ്ഹുറസൂൽ പ്രഭാഷണം നടത്തും.
28 രാവിലെ 9 മുതൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടക്കും.
ജനുവരി 3 വൈകിട്ട് 3ന് നടക്കുന്ന മാനവ സൗഹൃദ സംഗമത്തിൽ മനുഷ്യാവകാശ പ്രവർത്തകരും പ്രഭാഷകരും മത സാമൂഹിക രംഗത്തെ പ്രമുഖരും സംബന്ധിക്കും. ജനുവരി 3ന് രാത്രി നടക്കുന്ന
സൗഹൃദ സംഗമത്തിൽ മനുഷ്യാവകാശ പ്രവർത്തകരും പ്രഭാഷകരും മത സാമൂഹിക രംഗത്തെ പ്രമുഖരും സംബന്ധിക്കും. ജനുവരി 3ന് രാത്രി നടക്കുന്ന സമാപന സമ്മേളനം സമസ് കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റും ആയിരം ജമാഅത്ത് ഖാസിയുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. 4ന് രാവിലെ പ്രഭാത നിസ്‌കാരത്തിന് ശേഷം ലക്ഷങ്ങൾക്ക് അന്നദാന വിതരണം നടത്തും

