KSDLIVENEWS

Real news for everyone

ഇരിയണ്ണിയിൽ വീണ്ടും പുലി: വളർത്തു പട്ടിയെ കടിച്ചു കൊണ്ടു പോയി; സംഭവം രാത്രി എട്ട് മണിയോടെ, പട്ടിയെ കടിച്ചു കൊണ്ടുപോകുന്ന ദൃശ്യം സിസിടിവിയിൽ

SHARE THIS ON

കാസർകോട്: ഇരിയണ്ണിയിൽ വീണ്ടും പുലിയിറങ്ങി. വളർത്തു പട്ടിയെ കടിച്ചു കൊണ്ടുപോയി. ശനിയാഴ്‌ച രാത്രി എട്ടു മണിയോടെ ഇരിയണ്ണി കുണിയേരിയിലാണ് സംഭവം. വെള്ളാട്ട് നാരായണന്റെയും ഓമനയുടെയും വീട്ടിലെ വളർത്തു നായയെ ആണ് പുലി കടിച്ചു കൊണ്ടുപോയത്. പുലിയെ കണ്ട് നായ കുരക്കുന്നതും പിന്നീട് പുലി പിടിച്ചു കൊണ്ടുപോകുന്നതും ദൃശ്യത്തിൽ കാണാം. പട്ടിയെ പുലി പിടികൂടുന്നത് ഇവരുടെ വീട്ടിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തെ തുടർന്ന് വിവരം വനം വകുപ്പ് അധികൃതരെ അറിയിച്ചിട്ടുണ്ട്. അടുത്തകാലത്തായി പുലി ഭീഷണിയുള്ള പ്രദേശമാണ് മുളിയാർ പഞ്ചായത്തിലെ ഇരിയണ്ണി. നിരവധി പട്ടികളെ പുലികൾ പിടികൂടി കൊന്നിട്ടുണ്ട്. വീണ്ടും പുലി എത്തിയതോടെ ജനങ്ങൾ ആശങ്കയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!