എതിരാളികളില്ലാതെ ക്രിസ്റ്റിയാനോ ; ഫുട്ബോൾ ചരിത്രത്തിലെ ഗോൾ വേട്ടയിൽ ഒന്നാമത്

ടൂറിന്: ഫുട്ബോള്‍ ചരിത്രത്തിലെ ഗോള്‍ വേട്ടയില്‍ ഒന്നാമതെത്തി യുവന്റ്സ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. നാപ്പോളിയെ തോല്‍പ്പിച്ച് ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് ഉയര്‍ത്തിയ കളിയിലാണ് ക്രിസ്റ്റിയാനോ ചരിത്രമെഴുതിയത്.
759 കരിയര്‍ ഗോള്‍ എന്ന ജോസഫ് ബൈകനിന്റെ റെക്കോര്‍ഡ് ആണ് ക്രിസ്റ്റിയാനോ മറികടന്നത്. 760 കരിയര്‍ ഗോളുകളാണ് ഇപ്പോള്‍ ക്രിസ്റ്റിയാനോയുടെ പേരിലുള്ളത്. നാപ്പോളിക്കെതിരെ 64ാം മിനിറ്റില്‍ ഗോള്‍ വല കുലുക്കിയായിരുന്നു ക്രിസ്റ്റിയാനോയുടെ ആഘോഷം.
നിലവില്‍ മെസി മാത്രമാണ് ക്രിസ്റ്റിയാനോയുടെ റെക്കോര്‍ഡ് മറികടക്കാന്‍ പാകത്തില്‍ ഫുട്ബോള്‍ ലോകത്തിന് മുന്പിലുള്ളത്.

