കുവൈത്തില്‍ കോവിഡ് ബാധിച്ചവരില്‍ 90 ശതമാനവും ബൂസ്റ്റര്‍ ഡോസ് എടുക്കാത്തവരെന്ന് ആരോഗ്യവിദഗ്ധര്‍

കുവൈത്തില്‍ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരില്‍ 90 ശതമാനം പേരും ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ എടുക്കാത്തവരെന്നു ആരോഗ്യവിദഗര്‍.
കോവിഡിനെക്കുറിച്ചുളള ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ ഇവിടെ വായിക്കൂവൈറസ് വകഭേദങ്ങളുടെ അപകട സാധ്യത കുറയ്ക്കാന്‍ എല്ലാവരും ബൂസ്റ്റര്‍ വാക്സിന്‍ സ്വീകരിക്കണമെന്നും ആരോഗ്യമന്ത്രാലയത്തിലെ വിവിധ ഡോക്ടര്‍മാര്‍ അഭ്യര്‍ത്ഥിച്ചു .
കുവൈത്തില്‍ കൊറോണ വൈറസിന്‍റെ പുതിയ വകഭേദമായ ഒമിക്രോണ്‍ കണ്ടെത്തിയ ശേഷം രോഗികളുടെ എണ്ണത്തില്‍ വലിയ കുതിപ്പാണ് രേഖപ്പെടുത്തിയത്. പ്രതിദിന കേസുകള്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് 5000ത്തിനു മുകളില്‍ എത്തി. എന്നാല്‍ ഒന്നും രണ്ടും തരംഗങ്ങളെ അപേക്ഷിച്ച് ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാകാത്തതും മരണ സംഖ്യ കൂടാത്തതും ആശ്വാസത്തിന് വക നല്‍കുന്നതാണ്. വാക്സിനേഷന്‍ രംഗത്ത് രാജ്യം കൈവരിച്ച നേട്ടമാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
മൂന്നാം തരംഗം ആരോഗ്യ പ്രവര്‍ത്തകരെ സമ്മര്‍ദ്ദത്തില്‍ ആക്കിയിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയത്തിലെ കോവിഡ് മാനേജ്‌മെന്‍റ് ടീമിന് നേതൃത്വം നല്‍കുന്ന ഡോ. ഹാഷിം അല്‍ ഹാഷെമി പറഞ്ഞു. പ്രായമായവര്‍ നിത്യരോഗികള്‍, പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവര്‍ എന്നിവരാണ് ചികിത്സ തേടി എത്തിയവരില്‍ ഏറെയും. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നവരിലും ബൂസ്റ്റര്‍ ഡോസ് എടുത്തവരുടെ എണ്ണം കുറവാണ്. അതുകൊണ്ട് തന്നെയാണ് നിശ്ചിത സമയം പൂര്‍ത്തിയാക്കിയ എല്ലാവരും ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രാലയം ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത് .

