KSDLIVENEWS

Real news for everyone

ഖാൻ യൂനിസിൽ രൂക്ഷയുദ്ധം, 170 പലസ്തീൻകാർ കൊല്ലപ്പെട്ടു; റഫയിൽ ഒരു വീട്ടിൽ കൊല്ലപ്പെട്ടത് 16 പേർ, എട്ടും കുട്ടികൾ

SHARE THIS ON

ജറുസലം ∙ തെക്കൻ ഗാസയിൽ ഖാൻ യൂനിസിലും റഫയിലും ഇസ്രയേൽ നടത്തിയ ബോംബാക്രമണങ്ങളിലും വെടിവയ്പിലും കഴിഞ്ഞ 24 മണിക്കൂറിൽ 170 പലസ്തീൻകാർ കൊല്ലപ്പെട്ടു. 320 പേർക്കു പരുക്കേറ്റു. റഫയിൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട ഒരു വീട്ടിലെ 16 പേരിൽ പകുതിയോളം കുട്ടികളാണ്.

ജനങ്ങളോട് മാറിത്താമസിക്കാൻ നിർദേശിച്ച സ്ഥലങ്ങളിലാണ് ഇപ്പോൾ ആക്രമണം ശക്തമായിരിക്കുന്നത്. ഖാൻ യൂനിസിലെ നാസർ ആശുപത്രിയുടെ പരിസരത്ത് കനത്ത ഏറ്റുമുട്ടൽ നടക്കുന്നതിനാൽ ആശുപത്രിയിൽ അഭയം തേടിയവർക്കൊപ്പം  രോഗികളും ആരോഗ്യ പ്രവർത്തകരും പലായനം ചെയ്യുകയാണെന്ന് യുഎൻ ഏജൻസികൾ അറിയിച്ചു. യുദ്ധം നാലാം മാസത്തിലെത്തിയതോടെ ഇതുവരെ ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവർ 24,620 ആയി. പരുക്കേറ്റവർ 61830.

ഖാൻ യൂനിസിൽ ജനവാസമേഖലയിലാണു ഹമാസും ഇസ്രയേൽ സൈന്യവുമായി രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്നത്. ഏറ്റവും രൂക്ഷമായ ഏറ്റുമുട്ടലാണു നടക്കുന്നതെന്നും ഇവിടെ 70 ഹമാസുകാരെ വധിച്ചതായും ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. ഖാൻ യൂനിസ് പിടിക്കാൻ 2 മാസമെങ്കിലുമെടുക്കുമെന്നാണ് ഇസ്രയേൽ സൈനിക കേന്ദ്രങ്ങളുടെ വിലയിരുത്തൽ. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!