KSDLIVENEWS

Real news for everyone

ജി.എച്ച്.എസ്.എസ് പള്ളിക്കര സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തിലുള്ള ത്രിദിന സഹവാസക്യാമ്പ് ആരംഭിച്ചു

SHARE THIS ON

പള്ളിക്കര: ജി എച്ച് എസ് എസ് പള്ളിക്കര സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീമിൻ്റെ ആഭിമുഖ്യത്തിൽ ത്രിദിന സഹവാസ ക്യാമ്പ് ജനുവരി 20, 21 , 22 തീയ്യതികളിൽ നടക്കും. സേവനം സഹജീവനം എന്ന ലക്ഷ്യം മുൻനിർത്തി പ്രവർത്തിക്കുന്നതാണ് സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം.

ക്യാമ്പ് പള്ളിക്കര ഗ്രാമ പഞ്ചായത്ത് മെമ്പർ സമീറ അബ്ബാസ് ഉൽഘാടനം ചെയ്തു.  പിടിഎ പ്രസിഡണ്ട് സുകുമാരൻ പൂച്ചക്കാട് അദ്ധ്യക്ഷത വഹിച്ചു. അധ്യാപകരായ ഷൈന കെ വി, യാമിനി വി വി, മകേഷ് വി എം, സുഹൈല പി സി എന്നിവർ സംസാരിച്ചു കോർഡിനേറ്റർ ജിതിൽ വി ചാക്കോ ക്യാമ്പിനെക്കുറിച്ച് വിശദീകരിച്ചു ഹെഡ്മാസ്റ്റർ കെ വി സുരേഷ് സ്വാഗതവും വിദ്യാർത്ഥി കോർഡിനേറ്റർ സിയാന ഷെറിൻ നന്ദി പറഞ്ഞു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിൽ ആരോഗ്യ ശീലങ്ങൾ ജീവിത നൈപുണി, ശിൽപ്പ നിർമ്മാണംഒറിഗാമി സാന്ത്വന പരിചരണം, മാലിന്യ സംസ്കരണം നാടൻ പാട്ടുകൾ തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ച് ക്ലാസുകൾ കൈകാര്യം ചെയ്യും ക്യാമ്പിനോടനുബന്ധിച്ച് കടലോര ശുചികരണം വൃന്ദസദന സന്ദർശിക്കൽ, ആരോഗ്യസർവ്വെ തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!